മോദി സര്‍ക്കാരില്‍ തുടരാനില്ല; ടിഡിപി മന്ത്രിമാര്‍ രാജിവെച്ചു

കേന്ദ്രസര്‍ക്കാരിനെയും നരേന്ദ്രമോദിയെയും പ്രതിസന്ധിയിലാക്കികൊണ്ട് ചന്ദ്രബാബു നായിഡുവും ടിഡിപിയും എന്‍ഡിഎ മുന്നണി വിടുന്നു. ടിഡിപിയുടെ രണ്ട് കേന്ദ്രമന്ത്രിമാരും മോദിസര്‍ക്കാരില്‍ നിന്ന് രാജിവെച്ചു. അശോക് ഗജപതി രാജു, വൈ എസ് ചൗധരി എന്നിവരാണ് രാജിവെച്ചത്.

ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളിയതിനെ തുടര്‍ന്നാണ് തെലുങ്കുദേശം പാര്‍ടി (ടിഡിപി) മോദി സര്‍ക്കാരുമായി ഇടഞ്ഞത്. ഇന്നലെ രാത്രി തന്നെ ചന്ദ്രബാബു നായിഡു ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാനാകില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിനു പിന്നാലെയാണ് ടിഡിപി കടുത്ത നിലപാടിലേക്ക് കടന്നത്. പ്രത്യേക പദവിക്കുപകരം ആന്ധ്രയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുകയാകും കേന്ദ്രസര്‍ക്കാര്‍ ചെയ്യുകയെന്നും ജെയ്റ്റ്ലി പറഞ്ഞിരുന്നു.

കേന്ദ്രമന്ത്രിമാര്‍ രാജിവെച്ചതിന് പിന്നാലെ ടിഡിപി ബിജെപി മുന്നണി വിടുമെന്നാണ് വ്യക്തമാകുന്നത്. അതേസമയം ശക്തമായ തിരിച്ചടി നല്‍കാനുള്ള നീക്കത്തിലാണ് ബിജെപി.

ചന്ദ്രബാബു നായിഡുവിന്‍റെ മന്ത്രിസഭയിലെ രണ്ട് ബിജെപി മന്ത്രിമാര്‍ നേരത്തെ രാജി വെച്ചത്ഇതുകൊണ്ടാണ്. ബിജെപി പ്രതിനിധികളായി ആന്ധ്ര മന്ത്രിസഭയിലുള്ള സംസ്ഥാന ആരോഗ്യമന്ത്രി കെ.ശ്രീനിവാസ റാവും മറ്റൊരു മന്ത്രിയായ ടി.മാണിക്യാല റാവു എന്നിവരാണ് രാജി വച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News