തിരുവനന്തപുരം വലിയ വേളിയിലെ ജോളിക്കും മക്കളായ ജിൻസിക്കും പ്രിൻസിക്കും സ്വന്തമായൊരു വീടെന്ന സ്വപ്നം പൂവണിഞ്ഞു ഈ അന്താരാഷ്ട്ര വനിതാദിനത്തിൽ. മത്സ്യത്തൊഴിലാളിയായ ലാംബർട്ടിന്റെ മരണത്തോടെ അനാഥരായ ജോളിയും മക്കളും അന്തിയുറങ്ങാന്‍ ഒരു വീട് പോലുമില്ലാതെ കഷ്ടപ്പെടുകയായിരുന്നു.

വീട് നിര്‍മ്മിക്കുന്നതിനായി താല്‍ക്കാലിക ഷെഡ്ഡില്‍ കഴിയുമ്പോഴാണ് തീപിടുത്തമുണ്ടായി ലാംബര്‍ട്ട് മരിച്ചത്. സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഇടപെടലിലൂടെ സ്വന്തമായൊരു വീടെന്ന ഇവരുടെ സ്വപ്നം യാഥാര്‍ത്ഥ്യമായത്.

അതും കേവലം രണ്ട് മാസം കൊണ്ടാണ് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. തൃശൂർ ജില്ലാ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘമാണ് വീട് നിര്‍മ്മിച്ച് നല്‍കിയത്.