നിമിഷ സജയന്‍ വെള്ളിത്തിരയ്ക്ക് പിന്നിലേക്കും

തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഈട തുടങ്ങിയ ചിത്രങ്ങളില്‍ നായികയായെത്തിയ നിമിഷ സജയന്‍ `ഒരു കുപ്രസിദ്ധ പയ്യന്‍’ എന്ന സിനിമയിലൂടെ സഹസംവിധായകയായി എത്തുന്നു. ടൊവിനോ തോമസ് നായകനാവുന്ന ഈ ചിത്രത്തില്‍ നിമിഷ തന്നെയാണ് നായികയും.

മധുപാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വി സിനിമാസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കഥയും തിരക്കഥയും ഒരുക്കുന്നത് ജീവന്‍ തോമസ് ആണ്.

ശരണ്യ പൊന്‍വണ്ണന്‍, ബാലു വര്‍ഗീസ്, ലിജോമോള്‍ ജോസ്, നെടുമുടി വേണു, ദിലീഷ് പോത്തന്‍, സിദ്ധിഖ്, പശുപതി, അലന്‍സിയര്‍, സുധീര്‍ കരമന, ഉണ്ണിമായ, സുജിത്ത് ശങ്കര്‍, സിബി തോമസ്, മഞ്ജു വാണി, നിര്‍മ്മാതാവ് ജി. സുരേഷ് കുമാര്‍, കാമറാമാന്‍ പി. സുകുമാര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News