കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; കെ സുധാകരന്‍ രാഷ്ട്രീയകാര്യ സമിതിയോഗത്തില്‍ നിന്ന് ഇറങ്ങിപോയി; അനര്‍ഹര്‍ക്കൊപ്പം ഇരിക്കാന്‍ തയ്യാറല്ലെന്ന് വിഎം സുധീരന്‍

കേരളത്തില്‍ നിന്നുളള‍ എ .ഐ .സി .സി അംഗത്വ പട്ടികയെ ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. എ- ഐ ഗ്രൂപ്പുകള്‍ ചേര്‍ന്ന് അംഗങ്ങളെ വീതം വെച്ചെടുത്തെന്ന് പിസിചാക്കോ.

കൊടുത്ത ലിസ്റ്റിലെ എല്ലാവരേയും ഗ്രൂപ്പ് നേതൃത്വം വെട്ടിയതില്‍ പ്രതിഷേധിച്ച് താനിനി രാഷ്ട്രീയ കാര്യ സമിതിയില്‍ പങ്കെടുക്കില്ലെന്ന് പിസി ചാക്കോ. അനര്‍ഹര്‍ക്കൊപ്പം ഇരിക്കാന്‍ താന്‍ തയ്യാറല്ലെന്നും, പ്താപം ഇരിക്ന്‍കാന്‍ എ ഐ സി സി അംഗമാകാനില്ലെന്നും വിഎം സുധീരന്‍.

കെ.സുധാരന്‍റെ ശൈലിയെ ചൊല്ലി രാഷ്ട്രീയ കാര്യ സമിതിയില്‍ കടുത്ത വിമര്‍ശനം. യോഗം അവസാനിക്കും മുന്‍പ് ക്ഷുഭിതനായി കെ.സുധാകരന്‍ യോഗത്തില്‍ നിന്ന് ഇറങ്ങി പോയി

കേരളത്തില്‍ നിന്നും എ ഐ സി സി യില്‍ വരേണ്ടവരുടെ പട്ടികയെ ചൊല്ലിയാണ് കോണ്‍ഗ്രസിനുളളില്‍ പുതിയ പോര്‍മുഖം തുറക്കപ്പെട്ടിരിക്കുന്നത്. ലിസ്റ്റില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ അടക്കമുളളവരുടെ പേര് പട്ടികയില്‍ ഇല്ലാതത് യോഗത്തില്‍ ചൂടേറിയ ചര്‍ച്ചയായി. ഡിസിസി പ്രസിഡന്‍റുമാരായ ടി.സിദ്ധിഖും, എം.ലിജുവും പട്ടികയില്‍ ഉള്‍പ്പെട്ടത് ഭരണഘടനാ വിരുദ്ധമെന്നാണ് ഒരു വിഭാഗത്തിന്‍റെ പക്ഷം. കൊടുത്ത ലിസ്റ്റിലെ എല്ലാവരേയും ഗ്രൂപ്പ് നേതൃത്വം വെട്ടിയതായി കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗം പിസിചാക്കോ പരാതിപ്പെട്ടു.

താനും കോണ്‍ഗ്രസിന് വേണ്ടി  പണിയെടുക്കുന്നവനാണെന്നും താനിനി രാഷ്ട്രീയ കാര്യ സമിതിയില്‍ പങ്കെടുക്കില്ലെന്നും പിസി ചാക്കോ തീര്‍ത്ത്പറഞ്ഞു. അനര്‍ഹര്‍ക്കൊപ്പം ഇരിക്കാന്‍ താന്‍ തയ്യാറല്ലെന്നും, തന്നെ എ ഐ സി സി അംഗമാക്കേണ്ടന്നും വിഎം സുധീരന്‍ തുറന്നടിച്ചത് ഞെട്ടലുളവാക്കി. ഗാന്ധിയന്‍ സമരരീതികള്‍ കോണ്‍ഗ്രസ് ഉപേക്ഷിക്കണമെന്ന കെ.സുധാകരന്‍റെ പ്രസ്താവന രാഷ്ടീയകാര്യസമിതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം എതിര്‍ത്തു.

തന്‍റെ വാക്കുകള്‍ തെറ്റിധരിക്കപ്പെട്ടതാണെന്ന് കെ.സുധാകരന്‍ യോഗത്തെ അറിയിച്ചെങ്കിലും നേതാക്കള്‍ കൂട്ടത്തോടെ കെ.സുധാകരന്‍റെ പ്രസ്ഥാവനയെ എതിര്‍ത്തു. ഇതില്‍ ക്ഷുഭിതനായ സുധാകരന്‍ യോഗം അവസാനിക്കും മുന്‍പ് ട്രെയിന്‍ വൈകുമെന്ന പേരില്‍ കണ്ണൂരിലേക്ക് മടങ്ങി . ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും രാഷ്ട്രീയ കാര്യ സമിതിയില്‍ ചര്‍ച്ചക്ക് വന്നത് . അയ്യപ്പസേവാ സംഘത്തിന്‍റെ ദേശീയ വൈസ് പ്രസിഡന്‍റും ,കെപിസിസി അംഗവുമായ ഡി.വിജയകുമാറിനെ വരുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ ആലോചന ഉയര്‍ന്നിരിക്കുന്നത്.

മണ്ഡലത്തിലെ ഹൈന്ദവ വോട്ടുകള്‍ ഭിന്നിക്കാതിരിക്കണമെങ്കില്‍ ഡി.വിജയകുമാറിനെ പോലെയെരാള്‍ വേണമെന്ന അഭിപ്രായം രാഷ്ട്രീയകാര്യ സമിതിയില്‍ ഉയര്‍ന്നു. എ ഗ്രൂപ്പ് നേതാവായ എം .മുരളിയുടെ പേരാണ് സജീവ പരിഗണയിലുണ്ടായിരുന്നതെങ്കിലും ചെങ്ങന്നൂര്‍ സ്വദേശിയായ വിജയകുമാറിന് നറുക്ക് വീ‍ഴുകയായിരുന്നു. വിജയകുമാറിന്‍റെ മകളും ,പ്രസംഗ പരിഭാഷകയുമായ ജ്യോതി വിജയകുമാറും സജീവ പരിഗണയിലുണ്ട് .താന്‍ മല്‍സരത്തിനില്ലെന്ന് എം.മുരളി കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതിനെ തുടര്‍ന്നാണ് വിജയകുമാര്‍ സ്ഥാനാര്‍ത്ഥിയാവുന്നത്.

എന്നാല്‍ അന്തിമ തീരുമാനം എടുക്കാന്‍ അന്തിമ തീരുമാനം എടുക്കാന്‍ മുതിര്‍ന്ന നേതാക്കളെ കെപിസിസിയുടെ രാഷ്ട്രീയ കാര്യസമിതി ചുമതലപെടുത്തി. എകെ ആന്‍റണിയുമായി ആലോചിച്ച ശേഷം ഹൈക്കമാന്‍ഡാവും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News