ത്രിരാഷ്ട്ര പരമ്പര; ധവാന്‍റെ കരുത്തില്‍ ഇന്ത്യ; ബംഗ്ലാദേശിനെ തറപറ്റിച്ച് ഇന്ത്യക്ക് ആറുവിക്കറ്റ് ജയം

ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യക്ക് ആറുവിക്കറ്റ് ജയം. ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യക്ക് ആദ്യജയം.

ബംഗ്ലദേശ് ഉയര്‍ത്തിയ 140 റണ്‍സ് വിജയലക്ഷ്യം എട്ടു പന്തും ആറു വിക്കറ്റും ബാക്കിനില്‍ക്കെ ഇന്ത്യ മറികടന്നു. പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും അര്‍ധസെഞ്ചുറി നേടിയ ധവാനാണ് ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചത്.

43 പന്തുകള്‍ നേരിട്ട ധവാന്‍ അഞ്ച് ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം 55 റണ്‍സെടുത്തു. മധ്യനിരയില്‍ 28 റണ്‍സെടുത്ത സുരേഷ് റെയ്‌നയുടെയും 27 എടുത്ത് പുറത്താകാതെ നിന്ന മനീഷ് പാണ്ഡ്യയുടേയും ബാറ്റിങ് ഇന്ത്യന്‍ ജയത്തിന് കരുത്തേകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News