ബിജെപി ആക്രമണം തുടരുന്നു; യെച്ചൂരി ഇന്ന് ത്രിപുര സന്ദര്‍ശിക്കും

സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് ത്രിപുര സന്ദര്‍ശിക്കും. തെരഞ്ഞെടുപ്പിനു പിന്നാലെ സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപകമായി ആക്രമണങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് യെച്ചൂരിയുടെ സന്ദര്‍ശനം.

തെരഞ്ഞെടുപ്പിനുശേഷം വ്യാപക ആക്രമണമാണ് ത്രിപുരയില്‍ നടക്കുന്നത്. തെരഞ്ഞെടുപ്പുഫലം വന്നശേഷം ത്രിപുരയില്‍ ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ഇതുവരെ മൂന്നായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുനൂറോളം വീടുകള്‍ക്ക് അക്രമികള്‍ തീയിട്ടു. 135 പാര്‍ടി ഓഫീസുകള്‍ തകര്‍ത്തു. 200ല്‍പരം പാര്‍ടി ഓഫീസുകള്‍ കൈയേറി. വര്‍ഗബഹുജനസംഘടനകളുടെ ഓഫീസുകളും ആക്രമിക്കുകയോ കൈയേറുകയോ ചെയ്തു.

1600 വീടുകള്‍ക്കുനേരെ ആക്രമണമുണ്ടായി. ഒട്ടേറെ വാഹനങ്ങള്‍ കത്തിച്ചു. പലയിടത്തും വീടുകളും ഓഫീസുകളും തകര്‍ത്തു. റേഷന്‍ കാര്‍ഡും വിദ്യാഭ്യാസരേഖകളും ഉള്‍െപ്പടെ പിടിച്ചെടുത്ത് കത്തിച്ചു. ചെറുക്കാന്‍ ശ്രമിച്ചവരെ ക്രൂരമായി തല്ലിച്ചതച്ചു. വീടുകള്‍ കൊള്ളയടിച്ച സംഘങ്ങള്‍ ഗൃഹോപകരണങ്ങള്‍ തല്ലിത്തകര്‍ത്തു. ചെറുത്തുനിന്ന സ്ത്രീകളെ ബലാത്സംഗംചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.

ദക്ഷിണ ത്രിപുരയിലെ ബലോനിയ പട്ടണത്തിലെ ലെനിന്‍ പ്രതിമ ബിജെപിക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുതകര്‍ത്തു. പ്രതിമയുടെ ശിരസ്സ് വേര്‍പെടുത്തി കാല്‍കൊണ്ട് തട്ടിക്കളിച്ചു. സബ്രൂമിലും ലെനിന്റെ പ്രതിമ തകര്‍ത്തു. അംബേദ്കര്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതിമകളും തകര്‍ക്കപ്പെട്ടു. പലയിടങ്ങളിലും പള്ളികള്‍ ആക്രമിക്കപ്പെട്ടു.

സംഘര്‍ഷ പ്രദേശങ്ങളെല്ലാം സീതാറാം യെച്ചൂരി സന്ദര്‍ശിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News