വനിത ദിനത്തിലും രക്ഷയില്ല; ആലുവയില്‍ പട്ടാപകല്‍ യാത്രക്കാരിക്ക്‌ നേരെ ഓട്ടോഡ്രൈവറുടെ ആക്രമണം

വനിതാ ദിനത്തിൽ ആലുവ നഗരത്തിൽ യാത്രക്കാരിക്ക്‌ നേരെ ഓട്ടോഡ്രൈവറുടെ അക്രമം. ആലങ്ങാട്‌ സ്വദേശി നീതക്കാണു മർദ്ദനമേറ്റത്‌. വ്യാഴാഴ്ച്ച വൈകീട്ട്‌ മൂന്നു മണിയോടെയാണു സംഭവം.

ബാക്കി തരാനുള്ള തുക ആവശ്യപ്പെട്ടപ്പോൾ ഇയാൾ നീതയെ ഓട്ടോയിലിരുത്തി അടുത്തുള്ള ഒഴിഞ്ഞ പറമ്പിൽ കൊണ്ട്‌ പോയി തള്ളിയിടുകയായിരുന്നു. തുടർന്ന് അസഭ്യ വർഷം നടത്തിയ ഓട്ടോ ഡ്രൈവർ ആലുവ കുട്ടമശ്ശേരി കുഴിപ്പള്ളം സ്വദേശി ലത്തീഫ്‌ നീതയെ മൃഗീയമായി മർദ്ദിച്ചു. മുഖത്ത്‌ സാരമായ പരുക്കേറ്റ നീത ഇപ്പോൾ ആലുവ ജില്ലാ ആശുപത്രിയിലാണുള്ളത്‌. കാരണം കൂടാതെയാണു ഡ്രൈവർ തന്നെ മർദ്ദിച്ചതെന്ന് നീത പറഞ്ഞു.

മകളുടെ അഡ്മിഷൻ ആവശ്യത്തിനായി തൃശ്ശൂരിൽ നിന്നും മടങ്ങി വരുമ്പോൾ എറണാകുളം റെയിൽ വേ സ്റ്റേഷനിലേക്കാണു നീത ഓട്ടോ വിളിച്ചത്‌. 500 രൂപ നൽകിയപ്പോൾ ചില്ലറ മാറ്റി തരാം എന്ന് പറഞ്ഞ്‌ പെട്രോൾ പമ്പിലേക്ക്‌ ലത്തീഫ്‌ നിതയെ ഓട്ടോയിൽ കൊണ്ടു പോയി.

ബാക്കി തുക കൃത്യമായി തരാത്തത്‌ ചോദ്യം ചെയ്തതാണു നിതക്ക്‌ നേരെ ലത്തീഫ്‌ ആക്രമണം നടത്താൻ കാരണം. സംഭവത്തിനു ശേഷം ഒളിവിൽ പോയ ലത്തീഫിനായി പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News