മുരുകന്‍ കാട്ടാക്കടയുടെ രേണുക വീണ്ടും വൈറല്‍; പ്രണയാതുരമായ ഓര്‍മ്മകളെ തിരികെയെത്തിച്ച് അജ്ഞാത ഗായകന്‍; വൈറല്‍ വിശേഷങ്ങളറിയാത്ത ഗായകനെ തേടി സോഷ്യല്‍മീഡിയ

പ്രണയവും വിരഹവും പ്രതീക്ഷയും പങ്കുവച്ച മുരുകന്‍ കാട്ടാക്കടയുടെ രേണുക നവമാധ്യമങ്ങളില്‍ വീണ്ടും വൈറലാവുകയാണ് . സോഷ്യല്‍ മീഡിയയില്‍ ആരോ പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് ഇന്ന് നവമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം.

ഒരു വീടിനുമുന്നില്‍ മൊബൈലില്‍ പകര്‍ത്തിയ രേണുക ആലപിച്ചത് ആരാണെന്ന് അവ്യക്തമെങ്കിലും കവിതയുടെ ഭാവങ്ങളെപ്പോലെ ഗായകന്‍റെ മുഖഭാവങ്ങളും ശ്രദ്ധിക്കപ്പെടുകയാണ്. തന്‍റെ കവിതയെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാക്കിയ ഗായകന് കവി മുരുകന്‍ കാട്ടാക്കടയും അഭിനന്ദനം അറിയിക്കാന്‍ മറന്നില്ല.

പ്രണയികളുടെയും പ്രണയം നഷ്ടമായവരുടെയും ഇഷ്ട കവിതയാണ് രേണുക. പ്രണയാതുരമായ ആ ഓര്‍മ്മകളെ തിരികെയെത്തിക്കുകയാണ് നമ്മുടെ അജ്ഞാത ഗായകന്‍.

പ്രായമേറെ ചെന്നിട്ടും ഇടറാത്ത ശബ്ദത്തില്‍ പാടിയ ഈ പാട്ടുകാരനെ സോഷ്യല്‍ മീഡിയ തിരയുമ്പോ‍ഴും ആരുമറിയാത്ത കോണില്‍ ഈ വൈറല്‍ വിശേഷങ്ങളൊന്നുമറിയാതെ അജ്ഞാതനായിത്തന്നെയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News