നാട്ടുനടപ്പുകളോട് സർഗാത്മകമായി കലഹിച്ചൊരു വനിതാദിനാഘോഷം

നാട്ടുനടപ്പുകളോട് സർഗാത്മകമായി കലഹിച്ചുകൊണ്ട് ഗവേഷക യൂണിയൻ വനിതാദിനം ആഘോഷിച്ചു. ലോക വനിതാദിനത്തോടനുബന്ധിച്ച് കേരള സർവകലാശാല ഗവേഷക വിദ്യാർത്ഥി യൂണിയൻ ‘തിര – ക്കഥ’ എന്ന പേരിൽ വനിതാസംഗമം സംഘടിപ്പിച്ചു.

കടലാണെടീ, തിരയാണെടീ, ഇരുളാണെടീ എന്ന മുദ്രാവാക്യവുമായി നാട്ടുനടപ്പുകളോട് സർഗാത്മകമായി കലഹിച്ചുകൊണ്ടാണ് ഗവേഷക യൂണിയൻ ഇക്കൊല്ലത്തെ വനിതാദിനം ആഘോഷിച്ചത്. രാത്രി ശംഖുമുഖം കടപ്പുറത്ത് വെച്ച് ധനകാര്യവകുപ്പ് മന്ത്രി ഡോ.തോമസ് ഐസക് റാന്തൽ തെളിയിച്ചുകൊണ്ട് വനിതാദിനാഘോഷം ഉത്ഘാടനം ചെയ്തു. പെൺകുട്ടികളുടെ ഫ്ലാഷ്മോബോടു കൂടിയാണ് പരിപാടികൾ ആരംഭിച്ചത്.

രാത്രികൾ ആണിടങ്ങളാകുന്ന സമൂഹത്തിൽ രാത്രിയും, രാത്രികളുടെ ബദലുകളില്ലാത്ത സ്വാതന്ത്ര്യ അനുഭൂതികളും പെണ്ണിനും അവകാശപ്പെട്ടതാണെന്ന് കാഴ്ചപ്പാടോടുകൂടിയാണ് ഗവേഷക യുണിയൻ കാര്യവട്ടം കാമ്പസിലെ പെൺകുട്ടികൾക്കായി ശംഖുമുഖത്തേക്ക് രാത്രി യാത്രയും വനിതാസംഗമവും സംഘടിപ്പിച്ചത്.

കേരള പൊലീസിന്റെ വനിതാ സെൽഫ് ഡിഫൻസ് ടീമിന്റെ നേതൃത്വത്തിൽ വിവിധ ആക്രമണങ്ങളെ
നേരിടുന്നതിന് സ്വീകരിക്കാവുന്ന സ്വയംപ്രതിരോധ അടവുകൾ വിദ്യാർത്ഥിനികൾക്കായി
അവതരിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel