സ്വന്തം പേര് പറഞ്ഞാലും കളത്തിന് പുറത്താക്കാമോ; ബ്ലാസ്റ്റേ‍ഴ്സിന്‍റെ താരമായിരുന്ന സാഞ്ചസിന് കിട്ടിയ അബദ്ധവിധി

കളിക്കളത്തില്‍ സ്വന്തം പേര് പറഞ്ഞതിന് ചുവപ്പ് കാര്‍ഡോ? ഫുട്ബോളില്‍ ഈ അപൂര്‍വതയുടെ റെക്കോഡ് സാഞ്ചസ് വാട്ടിനാണ്. കേരള ബ്ലാസ്റ്റേ‍ഴ്സിന്‍റെയും ആ‍ഴ്സണലിന്‍റെയും മുന്‍ താരമായ സാഞ്ചസിന് ക‍ഴിഞ്ഞ ദിവസം നടന്ന മ്തസരത്തിനിടെയാണ് പേര് പറഞ്ഞതിന് മാര്‍ച്ചിങ്ങ് ഓര്‍ഡര്‍ ലഭിച്ചത്.

ഇംഗ്ലണ്ടിലെ ആറാം ഡിവിഷന്‍ ലീഗില്‍ ഹേമേൽ ഹെംസ്റ്റഡ് -ഈസ്റ്റ് ടൈയൂറോക്ക് മത്സരത്തിന്‍റെ രണ്ടാം പകുതിയിലാണ് താരങ്ങ‍ള‍െയും കാണികളെയും ഒരുപോലെ അമ്പരപ്പിച്ചുകൊണ്ട് സാഞ്ചസ് വാട്ടിന് റഫറി ആദ്യം മഞ്ഞ കാര്‍ഡും തുടര്‍ന്ന് ചുവപ്പ് കാര്‍ഡും നല്‍കിയത്.
ചെറിയ ഫൗളിന് സാഞ്ചസിനെ ബുക്ക് ചെയ്ത റഫറി യെല്ലോ കാർഡ് കാർഡ് കൈലെടുത്ത് കളിക്കാരനോട് പേര് ചോദിച്ചപ്പോള്‍ “വാട്ട്” എന്ന് ആവര്‍ത്തിച്ച് പറഞ്ഞതോടെ പ്രകോപിതനായ റഫറി സാഞ്ചസിന് ചുവപ്പ് കാര്‍ഡ് കാണിക്കുകയായിരുന്നു.

തന്നെ ചോദ്യം ചെയ്തുവെന്നും പരിഹസിച്ചെന്നും കാട്ടിയാണ് റഫറി സാഞ്ചസ് വാട്ടിന് ചുവപ്പ് കാര്‍ഡ് നല്‍കിയത്. ഒടുവില്‍ ഹേമേൽ ഹെംസ്റ്റഡ് നായകൻ ജോർഡൻ പാർക്കേസ്‌ റഫറിയോട് സാഞ്ചസിന്‍റെ പേര് വിശദീകരിച്ചതോടെ അബദ്ധം മനസിലാക്കിയ റഫറി വാട്ടിനെ കളിക്കളത്തിലേക്ക് തിരിച്ചു വിളിച്ചു.

മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളിന് ഹേമേൽ ഹെംസ്റ്റഡ് ലീഡ് ചെയ്യുമ്പോ‍ഴായിരുന്നു കളിക്കളത്തില്‍ റഫറിയുടെ തമാശ. ആദ്യ പകുതിയുടെ നാല്‍പ്പത്തിരണ്ടാം മിനുട്ടില്‍ സാഞ്ചസായിരുന്നു ഹെംസ്റ്റഡിന് വേണ്ടി ഗോള്‍ നേടിയത്.

2015ല്‍ കേരള ബ്ലാസ്റ്റേ‍ഴ്സിന് വേണ്ടി കളിച്ച വാട്ട് 9 മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളും നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel