ഭൂമി ഇടപാട് കേസ്; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ രാജി ആവശ്യപ്പെട്ട് വൈദികര്‍ രംഗത്ത്

കൊച്ചി: ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ രാജി ആവശ്യപ്പെട്ട് വൈദികര്‍ പരസ്യമായി രംഗത്തെത്തി.

തങ്ങളുടെ ഈ നിലപാട് കര്‍ദിനാളിനെ അറിയിക്കുന്നതിനായി സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന് വൈദികര്‍ മെമ്മോറാണ്ടം സമര്‍പ്പിച്ചു.

ഭൂമി ഇടപാട്‌സംബന്ധിച്ച പരാതിയില്‍ കേസെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിനു പിറകെയാണ് വൈദികര്‍ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഇതിന്റെ ഭാഗമായി എറണാകളം അങ്കമാലി അതിരൂപതയിലെ 2ഠീഓളം വൈദികര്‍ എറണാകുളം ബസലിക്കയ്ക്കു സമീപം യോഗം ചേര്‍ന്നു. യോഗത്തില്‍ കര്‍ദിനാളിനും ഭൂമിവില്പനയ്ക്കമെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു.

തുടര്‍ന്ന് പ്രതിഷേധ ജാഥയായി വൈദികര്‍ ആര്‍ച്ച് ബിഷപ്പ് ഹൗസിലെത്തി കര്‍ദിനാളിന്റെ രാജി ആവശ്യപ്പെട്ടുള്ള മെമ്മോറാണ്ടം കൈമാറി. കര്‍ദിനാള്‍ സ്ഥാനത്യാഗം ചെയ്യണമെന്നാവശ്യം സഹായമെത്രാന്‍മാരായ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ജോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ കര്‍ദിനാളിനെ ധരിപ്പിക്കും.

ഇതിനിടെ വൈദികരുടെ യോഗം നടക്കുന്നതറിത്തെത്തിയ കര്‍ദിനാള്‍ അനുകൂലികള്‍ പ്രതിഷേധ ജാഥയ്ക്ക് നേരെ കൂക്കി വിളിച്ചു.

അതേസമയം ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കര്‍ദിനാള്‍ അടക്കമുള്ളവര്‍ക്ക് എതിരെ കേസെടുക്കുന്നത് സംബന്ധിച്ച് പോലീസ് നിയമോപദേശം തേടി. AG യുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും എറണാകുളം സെന്‍ട്രല്‍ പോലീസ് കേസ് എടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News