ലോകമനസില്‍ ഇന്നും നീറ്റലായി തുടരുന്ന ഈ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ കേരളത്തില്‍

തിരുവനന്തപുരം: ആദ്യമായി ഇന്ത്യയിലെത്തിയ പ്രശസ്ത ഫോട്ടോ ജേര്‍ണലിസ്റ്റും പുലിറ്റ്‌സര്‍ സമ്മാനജേതാവുമായ നിക്ക് ഉട്ടിന് അനന്തപുരിയില്‍ ഹൃദ്യമായ വരവേല്‍പ്പ്.

ബുധനാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നിക്ക് ഉട്ടിനെ കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍എസ് ബാബു, സെക്രട്ടറി കെജി സന്തോഷ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

കേരള മീഡിയ അക്കാദമിയുടെ പ്രഥമ വേള്‍ഡ് ഫോട്ടോഗ്രാഫി പുരസ്‌കാരം സ്വീകരിക്കാനെത്തിയതായിരുന്നു നിക്ക് ഉട്ട്. പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയന്‍ നിക്കിന് സമ്മാനിച്ചു.

കോവളത്തെ പക്ഷികളെയും തിരുവനന്തപുരം നഗരത്തിലെ ജീവിതവും തിരക്കും ക്യാമറക്കണ്ണില്‍ പകര്‍ത്തിയാണ് നിക്ക് ഉട്ട് കേരളപര്യടനം ആരംഭിച്ചത്. പുസ്തകശാല സന്ദര്‍ശിച്ച് അദ്ദേഹം കേരളത്തിലെ പക്ഷികളെ കുറിച്ചുള്ള പുസ്തകങ്ങള്‍ വാങ്ങി. ലോസ് ആഞ്ചല്‍സ് ടൈംസ് ഫോട്ടോ എഡിറ്റര്‍ റൌള്‍ റോയും അദ്ദേഹത്തോടൊപ്പമുണ്ട്.

വിയറ്റ്‌നാം യുദ്ധത്തിന്റെ ഭീതിജനകമായ ആ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫറാണ് നിക് ഉട്ട്. പൊള്ളലേറ്റ് നഗ്‌നയായി ഓടുന്ന ആ കൊച്ചുപെണ്‍കുട്ടിയുടെ ചിത്രം ഇന്നും ലോകത്തിന്റെ നീറ്റലായി തുടരുകയാണ്.

വിയറ്റ്‌നാമില്‍ ജനിച്ച നിക് 16-ാം വയസ്സിലാണ് ഈ ചിത്രമെടുത്തത്. ചിത്രം ഓഫീസില്‍ ഏല്‍പ്പിക്കുന്നതിനുമുമ്പ് കുട്ടിയെ ആശുപത്രിയിലെത്തിക്കാനും അദ്ദേഹം തയ്യാറായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News