ദമ്പതികൾക്ക് പരമാവധി രണ്ട് കുട്ടികൾ; സുപ്രീംകോടതിയുടെ അഭിപ്രായം ഇങ്ങനെ

ദമ്പതികൾക്ക് പരമാവധി രണ്ട് കുട്ടികൾ മതിയെന്ന നയം നിർബന്ധമാക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കില്ലെന്ന് സുപ്രീം കോടതി. ഈ ആവിശ്യവുമായ സമർപ്പിക്കപ്പെട്ട ഹർജി കോടതി തള്ളി.

നയം രൂപീകരിക്കേണ്ടത് കേന്ദ്ര സർക്കാർ ആണെന്നും വിഷയത്തിൽ ഇടപെടാൻ കഴിയില്ലെന്ന് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

സാമൂഹിക പ്രവർത്തകൻ അനുപം വാജ്പേയിയാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. രണ്ടിൽ കുടുതൽ കുട്ടികൾ ഉണ്ടാവുന്നവർക്ക് സർക്കാർ ആനുകൂല്യങ്ങൾ നൽകരുതെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News