
എം പി വീരേന്ദ്രകുമാര്‍ നേതൃത്വം നൽകുന്ന ജനതാദൾ-യു വിനെ ഇടതുമുന്നണിയുമായി സഹകരിപ്പിക്കാന്‍ തീരുമാനം. ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് ജനതാദൾ (യു) വിന് നൽകാൻ തിരുവനന്തപുരത്ത് ചേര്‍ന്ന ഇടതുമുന്നണി യോഗം തീരുമാനിച്ചു.
അതേസമയം ജനതാദൾ-യുവിന്റെ മുന്നണി പ്രവേശനം പിന്നീട് തീരുമാനിക്കും. ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നും എല്‍ഡിഎഫ് വ്യക്തമാക്കി.
വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി നേതാക്കള്‍ ഇന്നലെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യു.ഡി.എഫ് വിട്ട ജനതാദൾ ഇടതുമുന്നണിയിൽ അംഗത്വം ആവശ്യപ്പെട്ട് ഔദ്യോഗികമായി കത്തു നൽകുകയും ചെയ്തു.
യു.ഡി.എഫ് വിടുന്നതിനു മുമ്പ് രാജ്യസഭാംഗത്വം വീരേന്ദ്രകുമാർ രാജിവച്ചിരുന്നു. ഇൗ ഒഴിവിലേക്കാണ് വിഞ്ജാപനമായിരിക്കുന്നത്. എൽ.ഡി.എഫ് തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് വീരേന്ദ്രകുമാർ വ്യക്തമാക്കി. സ്ഥാനാര്‍ത്ഥിയെ ഉടന്‍തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ 20ാം തിയതി നടത്താനും എല്‍ ഡി എഫ് യോഗം തീരുമാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here