മനുഷ്യനോ അത്ഭുത ജീവിയോ; കൂരിരിട്ടില്‍ വലകുലുക്കിയ ക്രിസ്റ്റിയാനോ കാല്‍പന്തുലോകത്തെ ഞെട്ടിച്ചു; മെസി ആരാധകരും കയ്യടിക്കുന്നു; വീഡിയോ തരംഗം

ലോക ഫുട്‌ബോളിലെ മിന്നും താരമാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. അടിച്ചുകൂട്ടിയ ഗോളുകളും സ്വന്തമാക്കിയ ബാലണ്‍ ഡി ഓറുമെല്ലാം ആ പ്രതിഭ എന്താണെന്ന് വിളിച്ചുപറയുന്നതാണ്.

ഗോള്‍വലയ്ക്ക് മുന്നില്‍ എന്നും അത്ഭുതം കാട്ടാറുള്ള സി ആര്‍ 7 ഇപ്പോള്‍ ലോകത്തെ ഒരിക്കല്‍ കൂടി ഞെട്ടിച്ചിരിക്കുകയാണ്. കയ്യും കണ്ണും ഏകാഗ്രമായാല്‍ ലക്ഷ്യം കാണാന്‍ വെളിച്ചം വേണ്ടെന്നുകൂടി ക്രിസ്റ്റി തെളിയിച്ചിരിക്കുകയാണ്.

മൈതാനത്ത് താന്‍ എന്തുകൊണ്ടാണ് അത്ഭുതഗോളുകള്‍ നേടുന്നതെന്നതിന് കൂടിയുള്ള ഉത്തരമാണ് താരം കാട്ടിതന്നത്. കാസ്‌ട്രോള്‍ നിര്‍മിച്ച വീഡിയോ കായികലോകത്തെ അമ്പരപ്പിക്കുകയാണ്. പോര്‍ച്യുഗല്‍ നായകന്‍ തന്നെയാണ് കാസ്‌ട്രോളിന്റെ ആഗോള അംബാസിഡര്‍. സ്‌കൈ സ്‌പോര്‍ട്‌സാണ് വീഡിയോ പുറത്തു വിട്ടത്.

ആദ്യ രണ്ടു തവണ ഗോള്‍ കിക്ക് ചെയ്തതിനു ശേഷം കിസ്റ്റിയാനോ ഗോളിലേക്കു ഷോട്ടുതിര്‍ക്കുന്നതിന്റെ തൊട്ടു മുന്‍പ് ലൈറ്റ് ഓഫ് ആക്കി. മൂന്നാമത്തെ ഗോളാണ് ശരിക്കും അത്ഭുതപ്പെടുത്തുന്നത്.

റോണോ കിക്കെടുക്കുന്നതിനു മുന്‍പു തന്നെ ലൈറ്റ് ഓഫാക്കി. പക്ഷെ വലകുലുക്കാന്‍ അത്ഭുതമനുഷ്യന് ഇരുട്ടും ധാരളമായിരുന്നു. സാഹചര്യങ്ങള്‍ക്കനുസരിച്ച് കാഴ്ചശക്തി ക്രമപ്പെടുത്താനുള്ള കഴിവുകളെപ്പറ്റി ശാസ്ത്രീയമായി പഠിക്കുന്നതിനു വേണ്ടിയാണ് കാസ്‌ട്രോള്‍ വീഡിയോ നിര്‍മിച്ചത്.

സമൂഹമാധ്യമങ്ങളില്‍ തരംഗം തീര്‍ക്കുകയാണ് വീഡിയോ. മെസി ആരാധകര്‍ പോലും ക്രിസ്റ്റിയുടെ ഗോള്‍വേട്ട ഏറ്റെടുത്തുകഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News