ഭാവനയ്ക്ക് ഇതുവരെ ഇത്ര നല്ലൊരു സമ്മാനം ആരും സമ്മാനിച്ചിട്ടുണ്ടാവില്ല; ഈ സമ്മാനം പുതിയ ചിത്രത്തിന്റെ നിര്‍മ്മാതാവിന്റേത്

വിവാഹം കഴിഞ്ഞ് കര്‍ണാടകയുടെ മരുമകളായി പോയെങ്കിലും ഭാവന എന്നും മലയാളികളുടെ പ്രിയ താരമാണ്. ഭാവനയുടെ വിവാഹം മലയാളികള്‍ ഏറെ സന്തോഷത്തോടെയാണ് ആഘോഷിച്ചത്.

വിവാഹശേഷം ഭാവനയുടെതായി പുറത്തിറങ്ങിയ ആദ്യ ചിത്രമാണ് തഗരു. സൂപ്പര്‍താരമായ ശിവരാജ്കുമാര്‍ നായകനായി എത്തിയ കന്നട ചിത്രം മികച്ച കലക്ഷന്‍ നേടി മുന്നോട്ട് പോവുകയാണ്.

ചിത്രത്തിന്റെ വിജയത്തിന് പ്രിയ താരത്തിന് ഒരുഗ്രന്‍ സമ്മാനം നല്‍കിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് കെ.പി. ശ്രീകാന്ത്. വെള്ളിയില്‍ തീര്‍ത്ത ഒരു ഉടവാളാണ് നടിയ്ക്ക് നിര്‍മ്മാതാവ് നല്‍കിയത്.  വിജയത്തിന്റെ സൂചകമായി ഉടവാള്‍ സമ്മാനിക്കുന്നത് കര്‍ണാടകയിലെ ഒരാചാരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here