മലപ്പുറത്ത് സ്വകാര്യഭൂമി വഖഫ്ഭൂമിയാക്കി മാറ്റിയതായി പരാതി

മലപ്പുറം: നെല്ലിപ്പറമ്പ് ജുമാമസ്ജിദ് കമ്മിറ്റിയാണ് ഓടയ്ക്കല്‍ കുടുംബത്തിന്റെ ഒരേക്കറോളം ഭൂമി കൈവശപ്പെടുത്തിയത്. ജന്മതീരാധാരമായി രേഖകളില്‍ കാണുന്ന ഭൂമി അവകാശികള്‍ മൈനര്‍മായിരിക്കെയാണ് കുടുംബത്തിന് നഷ്ടമായത്. രേഖകള്‍ പരിശോധിച്ച് ഭൂമി തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് ഇവര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.

വാക്കാല്‍ വഖഫ് ചെയ്തഭൂമിയാണിതെന്ന നിലപാടാണ് പള്ളി കമ്മിറ്റിക്കുള്ളത്. എന്നാല്‍ വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുമില്ല. സംസ്ഥാനപാതയോരത്ത് വിവിധയിടങ്ങളിലായി ഒരേക്കറോളം ഭൂമി ഓടയ്ക്കല്‍ കുടുംബത്തിന് നഷ്ടമായിട്ടുണ്ട്.

ഭൂമി തിരിച്ച് ലഭിക്കുന്നതിനുള്ള മധ്യസ്ഥശ്രമങ്ങള്‍ മുസ്ലിംലീഗുകാര്‍ക്ക് സ്വാധീനമുള്ള പള്ളി നടത്തിപ്പുകാര്‍ രാഷ്ട്രീയ സ്വാധീനമുപയോഗിഅട്ടിമറിച്ചെന്നാണ് ആക്ഷേപം. ഇതേത്തുടര്‍ന്നാണ് ഭൂമിയുടെ അവകാശികള്‍ കോടതിയിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News