ഭോപ്പാലില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയതില്‍ അന്വേഷണം ശക്തം; വ്യക്തമായ സൂചനകള്‍ ലഭിച്ചെന്ന് പൊലീസ്

ഭോപ്പാലില്‍ മലയാളി ദമ്പതികളെ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മുന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ ജികെ നായരും ഭാര്യയുമാണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഭോപ്പാല്‍ നര്‍മദാവാലിയിലെ കജൂരി ഖാല മേഖലയിലെ വീട്ടില്‍ താമസിച്ചിരുന്ന ജികെ നായരും ഭാര്യ ഗോമതിയും ഇന്നലെ രാത്രിയാണ് കൊല്ലപ്പെട്ടത്. രാവിലെ ജോലിക്കെത്തിയ യുവതിയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രാവിലെ ജോലിക്കെത്തിയപ്പോള്‍ ഇരുവരെയും കഴുത്തറത്ത് കൊല്ലപ്പെടുത്തിയ നിലയിലയിരുന്നെന്ന് യുവതി പറഞ്ഞു.

ഉടന്‍തന്നെ സ്ഥലത്തെത്തിയ പൊലീസ് മരണം സ്ഥിരീകരിച്ചു. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ഗോമതിയുടെ സ്വര്‍ണമാലയും വളയും നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ മോഷണം നടന്നിട്ടുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിച്ച് വരികയാണ് കൂടുതല്‍ അന്വേണത്തില്‍ നിന്ന് മാത്രമേ മോഷണ ശ്രമത്തിനിടയില്‍ തന്നെയാണോ കൊലപാകമെന്നത് വ്യക്തമാകുകയുള്ളു.

വ്യോമസേനയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് ജികെ നായര്‍, ഗ്വാളിയാറില്‍ നഴ്‌സായിരുന്നു ഗോമതി.മണ്ണാര്‍കാട് സ്വദേശികളായ ജികെ നായരും ഭാര്യ ഗോമതിയും വര്‍ഷങ്ങളായി ഗ്വാളിയാറിലാണ് താമസിച്ചിരുന്നത്. മക്കള്‍ ഭോപ്പാലിലേക്ക് താമസം മാറിയതോടെയാണ് ഇരുവരും നര്‍മദാവാലിയിലേക്ക് താമസം മാറ്റിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News