തുടരുന്ന ആര്‍എസ്എസ് ആക്രമണങ്ങള്‍; ത്രിപുരയിലെ ഉപതെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് സിപിഐഎം

ദില്ലി: ത്രിപുരയിലെ ചാരിലം നിയമസഭാ മണ്ഡലത്തില്‍ 12നു നിശ്ചയിച്ച ഉപതെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് സിപിഐഎം കേന്ദ്രതെരഞ്ഞെടുപ്പു കമീഷനോട് ആവശ്യപ്പെട്ടു.

മണ്ഡലത്തില്‍ ബിജെപിക്കാര്‍ വ്യാപക അക്രമം നടത്തുന്ന സാഹചര്യത്തില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതുവരെ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നാണ് ആവശ്യം. പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബിയാണ് തെരഞ്ഞെടുപ്പുകമീഷനെ കണ്ട് നിവേദനം സമര്‍പ്പിച്ചത്.

മുഖ്യ തെരഞ്ഞെടുപ്പുകമീഷണര്‍ ഓംപ്രകാശ് റാവത്ത്, സുനില്‍ അറോറ, അശോക് ലാവസ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം സ്ഥിതിഗതികള്‍ വിശദീകരിച്ചു. വസ്തുതകള്‍ പരിശോധിച്ച് നടപടിയെടുക്കാമെന്ന് കമീഷന്‍ ഉറപ്പുനല്‍കി.

മണ്ഡലത്തിലെ സിപിഐഎം ബൂത്ത് ഓഫീസുകള്‍ തകര്‍ക്കപ്പെട്ട നിലയിലാണ്. സിപിഐഎം സ്ഥാനാര്‍ഥി പലാഷ് ദേബ്ബര്‍മ ബിജെപിയുടെ ആക്രണമഭീഷണിയെ തുടര്‍ന്ന് ഒളിവില്‍ കഴിയേണ്ട അവസ്ഥയിലാണ്.

മണ്ഡലത്തില്‍ സിപിഐഎമ്മിന്റെയും ആര്‍എസ്പിയുടേതുമായി 11 ഓഫീസ് തകര്‍ക്കപ്പെട്ടു. 58 വീടിന് തീയിട്ടു. 19 പാര്‍ടി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

ബിഷ്‌റംഗഞ്ചില്‍ സിപിഐഎമ്മിന്റെയും ആര്‍എസ്പിയുടെയും ജില്ലാ കമ്മിറ്റി ഓഫീസ് കൈയേറി. സിപിഐഎം സ്ഥാനാര്‍ഥി രാമേന്ദ്ര നാരായണ്‍ ദേബ്ബര്‍മയുടെ മരണത്തെ തുടര്‍ന്നാണ് ചാരിലത്ത് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News