പത്ത് രൂപയെ ചൊല്ലി തര്‍ക്കം; ആലുവയില്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

കൊച്ചി: ആലുവയില്‍ യാത്രാക്കൂലിയുടെ പേരിലുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കുട്ടമശേരി സ്വദേശി ലത്തീഫിനെയാണ് പൊലീസ് പിടികൂടിയത്.

ആലങ്ങാട് സ്വദേശിനി നീതയെ ആക്രമിച്ച കേസിലാണ് ഓട്ടോ ഡ്രൈവറെ പൊലീസ് പിടികൂടിയത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന കുട്ടമശേരി സ്വദേശി ലത്തീഫാണ് അറസ്റ്റിലായത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വെറും പത്ത് രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് നീതയെ ഡ്രൈവര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ആലുവ റെയില്‍വേ സ്റ്റേഷനിലേക്ക് ഓട്ടോ വിളിച്ച നീതയോട് 40 രൂപ ആവശ്യപ്പെട്ടെങ്കിലും 35 രൂപയേ ചില്ലറ ഉണ്ടായിരുന്നുളളൂ.

പിന്നീട് നീതയില്‍ നിന്ന് 5 രൂപയ്ക്ക് വേണ്ടി 500 രൂപ വാങ്ങി ചില്ലറയാക്കിയ ഡ്രൈവര്‍ 10 രൂപ കൂടുതല്‍ എടുത്തപ്പോള്‍ ചോദ്യം ചെയ്തതാണ് ആക്രമണ കാരണം, നീതയുടെ മുഖത്ത് ഇയാള്‍ നിരവധി തവണ അടിക്കുകയും മുഖം ബലമായി നിലത്ത് ഉരയ്ക്കുകയും ചെയ്തു.

യുവതിയുടെ തലയ്ക്കും പല്ലിനും ക്ഷതമുണ്ട്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ യുവതി നല്‍കിയ പരാതിയിലാണ് ഡ്രൈവറെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News