തനിക്ക് സ്വാതന്ത്ര്യം ലഭിച്ചെന്ന് ഹാദിയ; വിവാഹം ചര്‍ച്ചയായത് മതംമാറിയത് കൊണ്ട്; ആദ്യാവസാനം കൂടെ നിന്ന പോപ്പുലര്‍ ഫ്രണ്ടിന് നന്ദി

കോഴിക്കോട്: സുപ്രീംകോടതി വിധിയിലൂടെ തനിക്ക് സ്വാതന്ത്ര്യം ലഭിച്ചെന്ന് ഹാദിയ. തന്റെ വിവാഹം ചര്‍ച്ചയായത് മതംമാറിയത് കൊണ്ടാണെന്നും ഹാദിയ പറഞ്ഞു.

മുസ്ലിം മതം സ്വീകരിക്കാന്‍ താന്‍ ആദ്യം മറ്റു സംഘടനകളെയാണ് സമീപിച്ചത്. എന്നാല്‍ ആരും സഹായിച്ചില്ലെന്നും പോപ്പുലര്‍ ഫ്രണ്ടാണ് എല്ലാ സഹായങ്ങളും നല്‍കിയതെന്നും ഹാദിയ പറഞ്ഞു.

തനിക്കൊപ്പം ആദ്യാവസാനം കൂടെ നിന്ന പോപ്പുലര്‍ ഫ്രണ്ടിന് നന്ദി പറയുന്നെന്നും ഹാദിയ പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഇ.അബൂബക്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹാദിയ. ഭര്‍ത്താവ് ഷെഫിന്‍ ജഹാനും ഹാദിയയ്‌ക്കൊപ്പമുണ്ടായിരുന്നു.

അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയുമെന്ന് ഷെഫിന്‍ ജഹാന്‍ പറഞ്ഞു. നിയമപരമായ പോരാട്ടത്തിലും അവസാനം വരെ ഹാദിയയ്‌ക്കൊപ്പം ഉണ്ടാകുമെന്ന് പോപുലര്‍ ഫ്രണ്ട് അറിയിച്ചു.

ഹാദിയയുടേയും ഷെഫിന്‍ ജഹാന്റെയും വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി വ്യാഴാഴ്ചയാണ് സുപ്രീംകോടതി അസാധുവാക്കിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here