തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീ‍ഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള നിയമനം റിക്രൂട്ട്മെന്റ് ബോർഡിന് വിട്ട് ഹൈക്കോടതി ഉത്തരവ്

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യുപി, എൽപി, ഹൈസ്കൂൾ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള നിയമനം ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് വിട്ട് ഹൈക്കോടതി ഉത്തരവായി.

ഇതാദ്യമായാണ് ക്ഷേത്ര നിയമനങ്ങൾക്കു പുറമെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മറ്റ് സ്ഥാപനങ്ങളിലെ നിയമനങ്ങളും പിഎസ് സി മാതൃകയിൽ റിക്രൂട്ട്മെന്റ് ബോർഡ് നടത്തുക.

ലക്ഷങ്ങൾ കോഴവാങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിദ്യാഭ്യാസ സ്ഥാപനങളിൽ അസിസ്റ്റന്റ് തസ്തികയിൽ നിയമനം നൽകുന്നതിന് ഏജൻസിയെ നിയോഗിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ ഭരണസമിതിയുടെ കാലത്ത് നടത്തിയ നീക്കത്തിനാണ് തിരിച്ചടിയേറ്റത്.

ടെണ്ടറിൽ കുറഞ്ഞ തുക കോട്ട് ചെയ്ത കിറ്റ്കോക്കിന് നിയമന കരാർ നൽകണമെന്നാവശ്യവുമായി പ്രയാർഗോപാലകൃഷ്ണൻ പ്രസിഡന്റായിരിക്കെ കോടതിയെ സമീപിച്ചിരുന്നു. യുഡിഎഫ് ഭരണസമിതി സമർപ്പിച്ച ഹർജി തള്ളിയ ഹൈക്കോടതി നിയമനത്തിനുള്ള അധികാരം ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് നൽകി ഉത്തരവായി. വിധി മാതൃകാപരമാണെന്ന് റിക്രൂട്ട്മെന്റ ബോർഡംഗം ഷൈലാമണി പറഞ്ഞു.

അർഹതയും, സംവരണതത്വവും, സുതാര്യതയും പൂർണ്ണമായും പാലിച്ചാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങളിൽ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പി എസ് സി മാതൃകയിൽ ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകുന്നതെന്ന് ഷൈലാമണി പറഞ്ഞു.

ഒരാശങ്കയും ഇല്ലാതെ ഉദ്യോഗാർത്ഥികൾക്ക് പൂർണ്ണവിശ്വാസത്തോടെ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തുന്ന എഴുത്ത് പരീക്ഷയിൽ പങ്കെടുക്കാമെന്നും റിക്രൂട്ട്മെന്റ് ബോർഡ് ഉറപ്പുനൽകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here