സിപിഐഎം നേതാവിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍

മലപ്പുറത്ത് സി പി ഐ എം വട്ടംകുളം ലോക്കല്‍ സെക്രട്ടറിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് ആര്‍ എസ് എസ്സുകാര്‍ കസ്റ്റഡിയില്‍. ഫെബ്രുവരി 14 ന് കുറ്റിപ്പാലയില്‍ വെച്ചാണ് പി കൃഷ്ണനെ ആര്‍ എസ് എസ് സംഘം ആക്രമിച്ചത്. സംഭവത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ക്കഴിയുകയായിരുന്നു.

സി പി ഐ എം വട്ടംകുളം ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്തംഗവുമായ പി കൃഷ്ണനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് രണ്ട് ആര്‍ എസ് എസ്സുകാര്‍ പോലിസ് കസ്റ്റഡിയിലായത്. എരുവപ്രക്കുന്ന് സ്വദേശികളാണ് പിടിയിലായവര്‍. കുളങ്കര ക്ഷേത്രത്തിനുസമീപത്ത് പ്രതികള്‍ ഒളിവില്‍ കഴിയുകയായിരുന്നു. രഹസ്യവിവരം ലഭിച്ചെത്തിയപോലിസ് പ്രതികളെ വളഞ്ഞിട്ടുപിടിയ്ക്കുകയായിരുന്നു.

ഫെബ്രവരി 14-ന് അര്‍ധരാത്രിയില്‍ കുറ്റിപ്പാലയില്‍വെച്ചാണ് ആക്രമിച്ചത്. കുറ്റിപ്പാല പറക്കോട്ടയില്‍ ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍ സ്വിഫ്റ്റ് കാറിലെത്തിയ മൂന്നംഗ സംഘം കൃഷ്ണനെ ഇരുമ്പുദണ്ഡുകൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു.

തൊട്ടടുത്തുസ്ഥാപിച്ചിരുന്ന സി സി ടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് നിര്‍ണായകമായത്. ചങ്ങരംകുളം എസ് ഐ കെ പി മനീഷിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News