മെഗാ സ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തുന്ന പരോളിന്റെ ടീസര്‍ റിലീസ് ചെയ്തു. പരസ്യചിത്ര രംഗത്ത് ശ്രദ്ധേയനായ ശരത്ത് സന്ദിത്താണ് പരോള്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്.
അജിത് പൂജപ്പുര തിരക്കഥ ഒരുക്കുന്ന ചിത്രം യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ജയില്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്കുന്ന സൂചന.
ഇനിയയാണ് നായിക. മമ്മൂക്കയുടെ സഹോദരിയായി മിയയും ഈ ചിത്രത്തില്‍ എത്തുന്നുണ്ട്.
ബാഹുബലിയിലെ കാലകേയനെ അവതരിപ്പിച്ച തെലുങ്കുനടന്‍ പ്രഭാകര്‍, സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, ലാലു അലക്സ്, സൂധീര്‍ കരമന അശ്വിന് കുമാര്‍, കലാശാല ബാബു, ഇര്‍ഷാദ്, കൃഷ്ണകുമാര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപ്രാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിലെ മൂന്നു ഗാനങ്ങളിലൊന്ന് അറബിക് ഭാഷയിലുള്ളതാണ്. റഫീക്, ഹരിനാരായണ്‍ എന്നിവരുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ശരതാണ്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here