ജിഎസ്ടി; കണക്കുകൾ സംസ്ഥാനങ്ങളെ കാണിക്കാൻ കേന്ദ്രം തയ്യാറാവണമെന്ന് തോമസ് ഐസക്ക്

ജിഎസ്ടി റിട്ടേണിന്റെ കണക്കുകൾ സംസ്ഥാനങ്ങളെ കാണിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന് ധനമന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടു. ജിഎസ്ടി കൗണ്സിൽ യോഗത്തിൽ പങ്കെടുക്കൻ ദില്ലിയിലെത്തിയതാണ് മന്ത്രി. നവംബറിൽ നികുതി നിരക്ക് കുറച്ചതിലൂടെ സംസ്ഥാനങ്ങളുടെ വരുമാനം കുറഞ്ഞെന്നും മന്ത്രി വ്യക്തമാക്കി.

അതേ സമയം പെട്രോളിയം ഉത്പന്നങ്ങളെ ജിസ്റ്റിയിൽ ഉൾപ്പെടുത്തിയാൽ സംസ്ഥാനങ്ങൾക്ക് വരുമാനം കൂടുമെന്നതിനാലാണ് ഇപ്പോൾ ഇക്കാര്യം യോഗ അജണ്ടയിൽ നിന്ന് ഒഴിവാക്കിയതെന്നും മന്ത്രി കുറ്റപ്പെടുത്തി.

ഫെബ്രുവരി മാസത്തിലെ വരുമാനം ആകെ 85,000 കോടി രൂപയാണ്. ഇത് ജനുവരി മാസത്തേക്കാൾ കുറവ്. നവംബറിൽ നികുതി നിരക്ക് കുറച്ചതാണ് വരുമാനം കുറയാൻ കാരണമെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് കുറ്റപ്പെടുത്തി.

കേന്ദ്ര ധനമന്ത്രി അരുൺ ജെറ്റ്‌ലിയുടെ നേതൃത്വത്തിൽ നടക്കുന്ന ജിഎസ്ടി കൗണ്സില് യോഗത്തിൽ പങ്കെടുക്കാൻ ദില്ലിയിലെത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം. സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ ജിഎസ്ടി വിഹിതം നൽകുകയാണ് എന്നാൽ ഇതിന്റെ കണക്കുകൾ കാണിക്കാൻ ഇതുവരെ കേന്ദ്രം തയ്യാറായിട്ടില്ല. കണക്കുകൾ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.

ഈ വേ ബിൽ ഏപ്രിൽ 1 മുതൽ നടപ്പാക്കാനാണ് തീരുമാനം. എന്നാൽ റെയിൽവേ വഴി പാർസൽ കടതുന്നതിലൂടെയുള്ള നികുതി ചോർച്ച പ്രശനമാണ്. ഇത് തടയുന്നതിന് റെയിൽവേ സ്റ്റേഷനുകളിൽ കടന്ന് പരിശോധിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്നും കേരളം ആവശ്യപ്പെടും. സ്വർണത്തിന് ഈ വേ ബിൽ ഏർപ്പെടുത്തണമെന്നാണ് സംസ്ഥാനത്തിന്റെ മറ്റൊരു ആവശ്യം.

എന്നാൽ റിയൽ എസ്റ്റേറ്റ് ഉൾപ്പെടുത്താൻ അനുവദിക്കില്ല. ഉൾപ്പെടുത്തിയാൽ കേരളം നിയമപരമായി നേരിടും. പെട്രോളിയം ഉൽപ്പന്നങ്ങളെ ഉൾപ്പെടുത്തുന്നതും നിലവിൽ പരിഗണനയിൽ ഇല്ലെന്നും പെട്രോളിയം ജിസ്റ്റിയിൽ ഉൾപ്പെടുത്തുന്നതിലൂടെ സർക്കാരിന് വരുമാനം കൂടുതൽ കിട്ടുമെന്നതിനാൽ ഇപ്പോൾ പരിഗണിക്കുമെന്ന് കരുതുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അതേ സമയം കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ പ്രായം 60 ആക്കിയത്തിലൂടെ സർക്കാരിന് താത്കാലിക ആശ്വാസമാണ് ലഭിച്ചത്. കെഎസ്ആർടിസിയെ സ്വയം പര്യാപ്തമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News