പരീക്ഷകൾ എ‍ളുപ്പം ജയിക്കാം; അതിന് ഇതാ പുതിയ വിദ്യകൾ

ഇങ്ങനെയാണ് കേരളത്തിന്റെ പുതിയ ചിന്താഗതി. ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷയാണ് ഇങ്ങനെ ഒരു പ്രവണത മുന്നോട്ടുവയ്ക്കുന്നതെന്ന് പ്രൊ. സി. രവിചന്ദ്രൻ പറഞ്ഞു.

പത്താം ക്ലാസ് പരീക്ഷ ജയിക്കാൻ കുട്ടികൾക്ക് കൂട്ടപ്രാർത്ഥനയും മന്ത്രിച്ചും പൂജിച്ചും ശക്തിവരുത്തിയ പേനകളും ചരടുകളും കണ്ടെത്തിയിരിക്കയാണ് കേരളം. തങ്ങൾ പരീക്ഷയെ‍ഴുതുന്ന കാലത്ത് ഇതൊന്നും ഉണ്ടായിരുന്നില്ല. കേരളത്തിൽ അന്ധവിശ്വാസത്തിനു കൈവന്ന മേധാവിത്വത്തിന്റെ തെളിവാണ് ഇതെന്നും രവിചന്ദ്രൻ വിലയിരുത്തി.

കൈരളി പീപ്പിളിലെ അന്യോന്യം പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രൊ. രവിചന്ദ്രൻ. പരിപാടി ഇന്നു രാത്രി ഏ‍ഴരയ്ക്ക് പീപ്പിളിൽ സംപ്രേഷണം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News