ഉണ്ണി മുകുന്ദന്റെ ഏറ്റവും വലിയ റിലീസായി ‘ഇര’; ശക്തമായ വേഷത്തില്‍ ഗോകുല്‍ സുരേഷും

ഉണ്ണി മുകുന്ദനെ നായകനാക്കി സൈജു എസ്എസ് സംവിധാനം ചെയ്ത ‘ഇര’ റിലീസിനൊരുങ്ങുന്നു. മാര്‍ച്ച് 16ന് കേരളത്തിലെ 300ഓളം തീയേറ്ററുകളില്‍ സിനിമ റിലീസ് ചെയ്യുന്നത്.

ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ഗോകുല്‍ സുരേഷും തുല്യപ്രാധാന്യമുള്ള വേഷങ്ങളിലാണ് എത്തുന്നത്. ശക്തമായ കഥാപാത്രങ്ങളാണ് ഇരുവര്‍ക്കും. ഉണ്ണി ഇതുവരെ ചെയ്തിട്ടില്ലാത്ത കഥാപാത്രമായാണ് ഇരയില്‍ എത്തുന്നത്. രാജീവ് എന്നാണു കഥാപാത്രത്തിന്റെ പേര്. ട്രെയിലറില്‍ കാണുന്നത് പോലെ ഒരു ഇന്‍വെസ്റ്റിഗേറ്റിംഗ് ഓഫീസറുടെ വേഷത്തിലാണ് ഉണ്ണി എത്തുന്നത്.

പുലിമുരുകന്‍ സംവിധായകന്‍ വൈശാഖും ഉദയകൃഷ്ണയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് ഇര.
വൈശാഖിന്റെ അസോസിയേറ്റ് ആയിരുന്നു സൈജു. നവീന്‍ ജോണാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മിയ, ലെന, നിരഞ്ജന നീരജ, മറീന, അലന്‍സിയര്‍, ശങ്കര്‍ രാമകൃഷ്ണന്‍, കൈലാസ് തുടങ്ങി വന്‍ താരനിര തന്നെ ഇരയില്‍ അണിനിരക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News