നടി സിന്ധു മേനോനും കുടുങ്ങും; സഹോദരനും കാമുകിയും അറസ്റ്റില്‍

പ്രമുഖ തെന്നിന്ത്യന്‍ നടി സിന്ധു മേനോനെതിരെ പൊലീസ് കേസ്. ബാങ്കില്‍ നിന്നും ലോണ്‍ എടുത്ത് പണം തിരിച്ചടയ്ക്കാത്തതിനാണ് പൊലീസ് കേസ്. സിന്ധു മോനോനും സഹോദരനുമെതിരെയാണ് പൊലീസ് കേസ് ഫയല്‍ ചെയ്തത്.

സിന്ധു മേനോന്റെ സഹോദരനെയും കാമുകിയേയും ബംഗലൂരുവിലെ ആര്‍എംസി യാര്‍ഡ് പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ബാങ്ക് ഓഫ് ബറോഡയില്‍ നിന്ന് 36.78 ലക്ഷം കാര്‍ ലോണ്‍ എടുത്ത് തിരിച്ചടച്ചില്ലെന്നാണ് ഇവര്‍ക്കെതിരെയുള്ള പരാതി. ബാങ്ക് നല്‍കിയ പരാതിയിന്മേലാണ് അറസ്റ്റ്.

മലയാളിയായ സിന്ധു ബാംഗ്ലൂര്‍ നിവാസിയാണ്. മലയാളം തമിഴ് കന്നട തുടങ്ങി നിരവധി ഭാഷകളിലില്‍ അഭിനയിച്ച താരം തൊമ്മനും മക്കളും രാജമാണിക്യംവേഷം വാസ്തവം തുടങ്ങി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here