കാലാവസ്ഥാ വ്യതിയാനം; മുന്നറിയിപ്പുമായി യുഎഇ

യു എ ഇ യില്‍ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചു മുന്നറിയിപ്പ് നല്‍കാന്‍ സ്മാര്‍ട്ട്‌ സംവിധാനവും.
മൂടൽമഞ്ഞും പൊടിക്കാറ്റും ഉൾപ്പെടെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചു മൊബൈൽ ഫോണിലൂടെ മുന്നറിയിപ്പു നൽകുന്ന സംവിധാനത്തിനാണ് യു എ ഇ യില്‍ തുടക്കം കുറിച്ചത്.

സ്ക്രീനിൽ സന്ദേശമെത്തുന്നതിനൊപ്പം ശബ്ദവും വൈബ്രേഷനും ഉണ്ടാകും. പൊതുജനങ്ങൾക്കു നിമിഷങ്ങൾക്കകം മുന്നറിയിപ്പു നൽകുന്ന നൂതന സംവിധാനത്തിനാണ് ദേശീയ ദുരന്തനിവാരണ അതോറിറ്റി തുടക്കമിട്ടത്. കൃത്യതയും വേഗവും ഉറപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമാണിതെന്ന്അധികൃതർ വ്യക്തമാക്കി.

നെറ്റ്‌വർക് ഉള്ള സ്ഥലങ്ങളിലെല്ലാം ഒരേസമയം മുന്നറിയിപ്പ് എത്തുമെന്നതിനാൽ പൊതുജനങ്ങൾക്കു മുൻകരുതലെടുക്കാൻ സാധിക്കുമെന്ന് എൻജിഇഎംഎ ഡയറക്ടർ ജനറൽ ഡോ. ജമാൽ മുഹമ്മദ് അൽ ഹൊസനി അറിയിച്ചു . മിഡില്‍ ഈസ്റ്റില്‍ ആദ്യമായാണ് ഇത്തരമൊരു സംവിധാനം കൊണ്ടു വരുന്നത് .

കാലാവസ്ഥാ മാറ്റത്തെക്കുറിച്ചു മുൻകൂട്ടി അറിയിപ്പു ലഭിച്ചാൽ മുൻകരുതലെടുക്കാനും റോഡപകടങ്ങൾ ഉൾപ്പെടെ ഒഴിവാക്കാനും ഈ സംവിധാനം സഹായകമാകുമെന്നാണ് അധികൃതരുടെ കണക്കു കൂട്ടല്‍ .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News