അലറിയടുത്ത സിംഹത്തിന് മുന്നില്‍ സിംഹക്കൂട്ടില്‍ ജീവനുവേണ്ടി പിടച്ച് പെണ്‍കുട്ടി; ഒടുവില്‍ സംഭവിച്ചത്; ദൃശ്യങ്ങള്‍ വൈറല്‍

ജിദ്ദ:വീഡിയോകള്‍ക്കും സെല്‍ഫികള്‍ക്കും വേണ്ടി എന്തും ചെയ്യുന്നവരാണ് ഇന്നുള്ളവര്‍. ഇപ്പോള്‍ ജിദ്ദയില്‍ നിന്നും പുറത്തുവരുന്ന വീഡിയോയും വ്യക്തമാക്കുന്നത് അതു തന്നെ. ജിദ്ദയില്‍ സിംഹത്തിന്റെ കൂട്ടില്‍ കിടന്ന് ഒരു കുട്ടി ജീവനുവേണ്ടി പിടക്കുന്ന വീഡിയോ പകര്‍ത്തിയത് കാര്‍ണിവല്‍ കാണാന്‍ വന്നവരാരോ ആണ്.

സിംഹത്തിനൊപ്പം കളിക്കാമെന്ന പേരില്‍ ആറ് മാസം പ്രായമായ സിംഹത്തിന്റെ കൂട്ടിലേക്ക് കുട്ടികളെ കയറ്റി വിടുകയായിരുന്നു. പാട്ടുവെച്ചുള്ള ഡാന്‍സിന് ആദ്യമൊന്നും സിംഹം അനങ്ങിയില്ലെങ്കിലും ബഹളവും പ്രകോപനവും അധികമായതോടെ ഒരു നിമിഷത്തില്‍ സിംഹക്കുട്ടി പ്രതികരിച്ചു.

കൂട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയ്ക്ക് നേരെ ഒാടിയടുത്ത സിംഹക്കുട്ടി കുട്ടിയെ കടിക്കാന്‍ ശ്രമിച്ചു. കുട്ടി തടയാന്‍ ശ്രമിക്കുന്നതും സിംഹത്തെ പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. ഒടുവില്‍ പരിശീലകന്‍ ഇടപെട്ടാണ് സിംഹത്തെ പിടിച്ചുമാറ്റിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here