നടി മൗമിത ജീവനൊടുക്കി; കാരണം പുറത്തുവിട്ട് പൊലീസ്

മുംബൈ: പ്രമുഖ ടിവി സീരിയല്‍ നടി മൗമിത (23) ആത്മഹത്യാ ചെയ്ത നിലയില്‍. കൊല്‍ക്കത്തയിലെ റീജന്റ് പാര്‍ക്ക് പ്രദേശത്തെ ഫ് ളാറ്റിലാണ് മൗമിതയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

രണ്ടു ദിവസമായി ഫ് ളാറ്റിന്റെ വാതില്‍ അടഞ്ഞു കിടക്കുകയായിരുന്നു. നടിയെക്കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാതെയായതോടെ അയല്‍വാസികളും ഉടമസ്ഥനും സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ മൗമിതയുടെ മൃതദേഹം കണ്ടെത്തിയത്.

മുറിയില്‍ നിന്ന് ആത്മഹത്യാകുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന.

സിനിമാ പ്രവേശനം പരാജയപ്പെട്ടപ്പോഴുണ്ടായ മാനസിക സമ്മര്‍ദ്ദമാണ് മരണത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു.

ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News