പി എസ് ജി വിടാനൊരുങ്ങി നെയ്മര്‍?; വീണ്ടും ബാഴ്‌സയിലേക്കോ; ബാഴ്‌സലോണ കോച്ചിന്റെ പ്രതികരണം ഇങ്ങനെ

നെയ്മര്‍ പിഎസ്ജി വിടുമോ. ബാഴ്‌സലോണ മുന്‍ താരത്തെ സ്വീകരിക്കാന്‍ തയ്യാറാകുമോ, മെസി നെയ്മര്‍ സുവാരസ് ത്രയങ്ങളുടെ മാന്ത്രിക സ്പര്‍ശം വീണ്ടും കളിക്കളം നിറയുമോ. ഫുട്‌ബോള്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ ചോദിക്കുന്ന ചോദ്യമാണ് ഇത്. നെയ്മര്‍ ബാഴ്‌സ വിട്ടെങ്കിലും ആരാധകരില്‍ മിക്കവര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല.

സുവാരസ് നെയ്മര്‍ മെസി ത്രയങ്ങള്‍ അചഞ്ചലമായി ബാഴ്‌സക്കായി വിജയങ്ങള്‍ കൊയ്യുന്ന സമയത്താണ് അപ്രതീക്ഷിതമായി നെയ്മര്‍ പാരീസ് സെന്റെ ജെര്‍മേയ്‌നിലേക്ക് കളം മാറ്റിച്ചവിട്ടുന്നത്.

പിഎസ്ജിയിലേക്കുള്ള മാറ്റം നെയ്മറിന്റെ കരിയറിനെ സംബന്ധിച്ച് ഒട്ടും ശുഭകരമായിരുന്നില്ല. നെയ്മര്‍ തിരിച്ച് ബാഴ്‌സയിലേക്ക് വരുമെന്നും കളിക്കളത്തില്‍ ആവേശം ശൃഷ്ടിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് ആരാധകര്‍.

റിക്കോര്‍ഡ് തുകയ്ക്കായിരുന്നു നേരത്തെ പിഎസ്ജി നെയ്മറെ സ്വന്തം കളത്തിലെത്തിച്ചത്. എന്നാല്‍ നെയ്മറിന്റെ കരിയരിനെ സംബന്ധിച്ച് ക്ലബ് മാറ്റം ഒട്ടും ഗുണകരമായിരുന്നില്ല. ക്ലബ്മാറ്റം കരിയറില്‍ സംഭവിച്ച ഏറ്റവും വലിയ പിഴവാണെന്ന് നെയ്മര്‍ തന്നെ സമ്മതിക്കുന്നുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ പോലും കടക്കാതെ പിഎസ്ജി പുറത്തേക്ക് പോയതും നെയ്മറുടെ മനമാറ്റത്തിന് കാരണമായെന്നാണ് കരുതുന്നത്.

വീണ്ടും ബാഴ്‌സയിലേക്കെന്ന ആരാധകരുടെ സംശയങ്ങള്‍ക്ക് മറുപടിയുമായി ബാഴ്‌സ കോച്ച് ഏണസ്റ്റോ വല്‍വെര്‍ഡെ കഴിഞ്ഞ ദിവസം രംഗത്തെത്തി. അത്തരമൊരു ചോദ്യത്തിന്റെ ആവശ്യമില്ലെന്നും, നെയ്മറുടെ തിരിച്ചുവരവിനെക്കുറിച്ച് പ്രതികരിക്കേണ്ടത്, ബാഴ്‌സയല്ലെന്നുമാണ് നെയ്മറിന്റെ മടങ്ങിവരവ് ഒരു പക്ഷേ ഒരിക്കലും നടക്കാത്ത കാര്യമാവാം എന്നുമാണ് വല്‍വെര്‍ഡേ പ്രതികരിച്ചത്.

ബാഴ്‌സ നിലപാട് വ്യക്തമാക്കിയതോടെ നെയ്മര്‍ റയലിലേക്ക് കളംമാറ്റിച്ചവിട്ടുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. നേരത്തെ നെയ്മര്‍ റയലിലേക്ക് എന്ന രീതിയില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു, ഏതായാലും നെയ്മറുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News