പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; നാലു പേരെ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കി

കണ്ണൂര്‍: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തെത്തുടര്‍ന്ന് നാലു പേരെ സിപിഐഎമ്മില്‍ പുറത്താക്കിയതായി കണ്ണൂര്‍ ജില്ലാ കമ്മിറ്റി അറിയിച്ചു.

എംവി ആകാശ്, ടികെ അസ്‌കര്‍, കെ അഖില്‍, സിഎസ് ദീപ്ചന്ദ് എന്നിവരെയാണ് പുറത്താക്കിയത്.

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായവരാണ് പുറത്താക്കപ്പെട്ട നാലു പേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News