സിപിഐഎം നശിക്കണമെന്ന് ടിപി ചന്ദ്രശേഖരന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് കോടിയേരി; ചന്ദ്രശേഖരന്റെ ബിജെപി, കോണ്‍ഗ്രസ് വിരുദ്ധ നിലപാടുകളില്‍ നിന്ന് ആര്‍എംപി പിന്നോട്ടു പോയി

കോഴിക്കോട്: ചന്ദ്രശേഖരന്‍ സിപിഐഎം നശിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ചന്ദ്രശേഖരന്‍ സിപിഐഎം വിരുദ്ധനായിരുന്നില്ലെന്നും കോടിയേരി ഓര്‍ക്കാട്ടേരിയില്‍ പറഞ്ഞു.

ചന്ദ്രശേഖരന്റെ ബിജെപി, കോണ്‍ഗ്രസ് വിരുദ്ധ നിലപാടുകളില്‍ നിന്ന് ആര്‍എംപി പിന്നോട്ടു പോയി. ആര്‍എംപിയെ കോണ്‍ഗ്രസ് കൂടാരത്തില്‍ അടക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.

ആര്‍എംപിയുടെ പ്രസക്തി നഷ്ടപ്പെട്ടു. ആര്‍എംപി രമയുടെ മാത്രം പാര്‍ട്ടിയായി മാറിയെന്നും അത് പിരിച്ചു വിടുകയാണ് വേണ്ടതെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel