ദളിത് പെണ്‍കുട്ടിയോട് വീണ്ടും കൊടുംക്രൂരത; വീട്ടില്‍ ഉറങ്ങിക്കിടക്കുന്ന യുവതിയെ വീടിന് പെട്രോളൊഴിച്ച് കത്തിച്ചു; ഗുരുതരമായി പരിക്കേറ്റ് പെണ്‍കുട്ടി ആശുപത്രിയില്‍

ഉത്തര്‍പ്രദേശില്‍ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ദളിത് പെണ്‍കുട്ടിയെ വീടിന് തീയിട്ട് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമം. ഉത്തര്‍പ്രദേശിലെ ബലിയയിലാണ് സംഭവം.

കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടിയെ വീടിന് തീയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബലിയ സ്വദേശി രശ്മിയെയാണ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News