ഭോപ്പാലില്‍ മലയാളി ദമ്പതികളുടെ ക്രൂര കൊലപാതകത്തില്‍ വഴിത്തിരിവ്; വീട്ടുജോലിക്കാരന്‍ അറസ്റ്റില്‍

ഭോപ്പാല്‍: ഭോപ്പാലില്‍ മലയാളി ദമ്പതികളെ കഴുത്തറത്ത് കൊല്ലപ്പെടുത്തിയ സംഭവത്തില്‍ വീട്ടുജോലിക്കാരന്‍ അറസ്റ്റില്‍. രാജു ധാര്‍ഖയെന്ന വീട്ടു ജോലിക്കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് . കുറച്ചു നാളുകള്‍ക്കു മുന്‍പ് ഇയാളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണം എന്നാണ് പൊലീസ് നിഗമനം.

മലയാളികളായ ജി കെ നായര്‍, ഭാര്യ ഗോമതി എന്നിവരെ കഴിഞ്ഞ ദിവസമാണ് ഭോപ്പാലിലെ നര്‍മദ ഗ്രീന്‍വാലിയിലുള്ള വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്നും ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. അയല്‍വാസികളാണ് ദമ്പതികളുടെ മരണ വിവരം പൊലീസിനെ അറിയിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News