ബിക്കിനി വേഷത്തില്‍ ഭര്‍ത്താവിനൊപ്പം ബീച്ചില്‍; ട്രോളിയവര്‍ക്ക് കിടിലന്‍ മറുപടിയുമായി രാധിക ആപ്‌തെ

ബിക്കിനി ചിത്രത്തെ ട്രോളിയവര്‍ക്ക് രാധിക ആപ്‌തെയുടെ കിടിലന്‍ മറുപടി. തെരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ കൊണ്ടും ഉറച്ച നിലപാടുകളുടെ തുറന്നു പറച്ചിലുകള്‍ കൊണ്ടും എപ്പോഴും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്ന താരമാണ് ബോളിവുഡ് താരസുന്ദരി രാധിക ആപ്‌തെ  .

താരത്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം ഫോട്ടോയാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. ബിക്കിനി വേഷത്തില്‍ ഭര്‍ത്താവിനൊപ്പം ബീച്ചില്‍ ഇരിക്കുന്ന ഫോട്ടോയാണ് രാധിക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.ഈ ചിത്രത്തെ ട്രോളിയവര്‍ക്കാണ് രാധിക ആപ്‌തെയുടെ ചുട്ട മറുപടി.

ബിക്കിനി ചിത്രം ഇന്ത്യന്‍ സംസ്‌കാരത്തിന് കളങ്കമായി എന്ന് പറഞ്ഞവരോട് ബീച്ചില്‍ ബിക്കിനിയല്ലാതെ സാരിയുടുക്കണോയെന്നാണ് രാധിക ആപ്‌തെ ചോദിച്ചത്.

ഇതൊക്കെ കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നതെന്നും ഇത്തരം സദാചാരവാദികള്‍ ഉള്ളിന്റെ ഉള്ളില്‍ ആഗ്രഹിക്കുന്നത് എന്താണെന്ന് മനസിലാകുന്നില്ലെന്നും രാധിക പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News