യോഗിയുടെ യുപിയില്‍ മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന അതിക്രൂരത; വാഹനാപകടത്തില്‍ അറ്റുപോയ കാലുകള്‍ അതേ രോഗിയ്ക്ക് തലയണയാക്കി; ദൃശ്യങ്ങള്‍ പുറത്ത്

ഉത്തര്‍ പ്രദേശ്: വാഹനാപകടത്തില്‍ അറ്റുപോയ കാലുകള്‍ അതേ രോഗിയ്ക്ക് തലയണയാക്കി ഉത്തര്‍പ്രദേശില്‍ ആശുപത്രി അധികൃതരുടെ ക്രൂരത.

യോഗി ആദിത്യനാഥിന്റെ യുപിയിലെ ഝാന്‌സി മെഡിക്കല്‍ കോളേജിലെ ജീവനക്കാരാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന അതി ക്രൂരകൃത്യം ചെയ്തത്.

അപകടത്തില്‍പ്പെട്ട ഇയാള്‍ സ്‌കൂള്‍ ബസില്‍ ക്ലീനറാണ്. ഇയാള്‍ ജോലി ചെയ്യുന്ന വാഹനം ട്രക്കുമായിടിച്ചാണ് അപകടം സംഭവിച്ചത്. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേഷിപ്പിക്കുകയായിരുന്നു.

വാഹനാപകടത്തില്‍ അറ്റുപോയ കാലുകള്‍ അതേ രോഗിയ്ക്ക് തലയണയാക്കി വെക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. ഇരയായ യുവാവിനെ ഡിസ് ചാര്‍ജ് ചെയ്തു. ഇദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതായി റിപ്പോര്‍ട്ടുണ്ട്.

സംഭവം പുറത്തായതോടെ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News