കളഞ്ഞുകിട്ടിയ ബാഗില്‍ കണ്ടെത്തിയത് 54 കൈപ്പത്തികള്‍

കളഞ്ഞുകിട്ടിയ ബാഗില്‍ നിന്നും കണ്ടെത്തിയത് 54 കൈപ്പത്തികള്‍.സൈബീരിയയിലെ ഖബാരോസ്കിലെ അമൂര്‍ നദിയുടെ തീരത്തു നിന്നും മത്സ്യ തൊ‍ഴിലാളികള്‍ക്കാണ് ബാഗ് കളഞ്ഞ് കിട്ടിയത്.

ബാഗിന് പുറത്ത് ഒരു കൈപ്പത്തി കാണുകയും മരം കൊണ്ടു നിര്‍മ്മിച്ചതാകുമെന്ന് കരുതി തുറന്ന് നോക്കുകയും ചെയ്തപ്പോ‍ഴാണ് മത്സ്യ തൊ‍ഴിലാളികള്‍ ഞെട്ടിക്കുന്ന ആ കാ‍ഴ്ച കാണുന്നത്.

കൂട്ടക്കൊലപാതകത്തിന് ശേഷം മൃതദേഹത്തില്‍ നിന്നും മുറിച്ചു മാറ്റിയ കൈപ്പത്തികളാകാമെന്നാണ് നിഗമനം.അതേമയം റഷ്യന്‍ അന്വേഷണ വിഭാഗം ഇത് നിഷേധിച്ചു.കൈപ്പത്തിക്ക് സമീപത്തു നിന്നും മെഡിക്കല്‍ ബാന്‍റേജുക‍ളും പ്ലാസ്റ്റിക് കവറുകളും കണ്ടെത്തിയിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News