മോദിഭരണത്തില്‍ അച്ഛാദിന്‍ ഗൗതം അദാനിക്ക് മാത്രം; വാരിക്കോരി കൊടുത്ത് വീണ്ടും മോദി; കല്‍ക്കരി കുംഭകോണത്തിലൂടെ അദാനി ഗ്രൂപ്പ് സമ്പാദിച്ചത് കോടികള്‍; അദാനിക്ക് വേണ്ടി സുപ്രീംകോടതി ഉത്തരവും കാറ്റില്‍പ്പറത്തി

ദില്ലി: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും കല്‍ക്കരി കുംഭകോണം. ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് കോടിക്കണക്കിന് രൂപ കല്‍ക്കരി കുംഭകോണത്തിലൂടെ അനധികൃതമായി സമ്പാദിച്ചെന്ന് കണക്കുകള്‍. ഇതിനായി മോദി സര്‍ക്കാര്‍ അദാനി ഗ്രൂപ്പിനെ സഹായിച്ചെന്ന് വ്യക്തമാക്കുന്ന രേഖകളും പുറത്ത് വന്നു.

സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരി ഖനനത്തിലുള്ള ലൈസന്‍സ് നല്‍കുന്നത് 2014ല്‍ സുപ്രീംകോടതി പൂര്‍ണമായും റദാക്കിയിരുന്നു. എന്നാല്‍ അതിന് ശേഷവും അദാനി ഗ്രൂപ്പിന് മാത്രം ഈ രംഗത്ത് പ്രവര്‍ത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവാദം നല്‍കിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

സുപ്രീംകോടതിയുടെ വിധി വന്നതിനുശേഷം രാജസ്ഥാന്‍ സര്‍ക്കാരിന്റെ കീഴിലുള്ള രാജസ്ഥാന്‍ രാജ്യ വിദ്യുത് ഉത്പാദന്‍ നിഗം എന്ന കമ്പനിയും അദാനി എന്റര്‍പ്രസസും തമ്മിലുള്ള വാണിജ്യ ബന്ധം അവസാനിപ്പിക്കാന്‍ ബിജെപി ഗവണ്‍മെന്റ് തയ്യാറായില്ല.

2007 ഛത്തീസ്ഖണ്ഡില്‍ നിലവില്‍ വന്ന പാഴ്‌സ ഈസ്റ്റ്, കാന്ത ബസാന്‍ തുടങ്ങി എന്നീ സംയുക്ത സംരഭങ്ങള്‍ 2014 നിയമം മറികടക്കുന്നുണ്ടെന്ന് കമ്പനി രേഖകളില്‍ നിന്നും വ്യക്കതം.

എന്നാല്‍ നിയമം പാലിക്കാത്തവര്‍ക്കെതിരെ രാജസ്ഥാന്‍ സര്‍ക്കാരോ ഛത്തീസ്ഖണ്ഡ് സര്‍ക്കാരോ ഒരു തുടര്‍ നടപടികളും സ്വീകരിക്കുന്നില്ല. ഈ രണ്ട് സര്‍ക്കാരുകള്‍ക്കും കൂട്ടു നില്‍ക്കുന്ന നിലപാടുമായാണ് കേന്ദ്രസര്‍ക്കാരും നിലകൊള്ളുന്നത്. ഈ ഖനനത്തിലൂടെ അദാനി ഗ്രൂപ്പ് നിയമ വിരുദ്ധമായി കോടികള്‍ സമ്പാദിച്ചുവെന്ന് കാരവാന്‍ മാഗസിന്‍ പുറത്ത് കൊണ്ട് വന്ന കണക്കുകള്‍ പറയുന്നു.

മന്‍മോഹന്‍ സിങ്ങ് പ്രധാനമന്ത്രിയായിരിക്കെ 2011 വരെ കൈമാറിയ 218 കല്‍ക്കരി ബ്ലോക്കുകളില്‍ നിയമവിരുദ്ധവും ഏകപക്ഷീയവുമായ നടപടികളുണ്ടായെന്ന് സുപ്രീംകോടതി 2014ല്‍ കണ്ടെത്തിയിരുന്നു.

അതിന് ശേഷമാണ് സ്വകാര്യ കമ്പനികളെ ഒഴിവാക്കുന്നതടക്കമുള്ള കര്‍ശന ചട്ടങ്ങളോടെ വിധിയുണ്ടായത്. എന്നാല്‍ അദാനിക്കായി ഈ സുപ്രീംകോടതി ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ കാറ്റില്‍ പറത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News