ത്രിപുരയിലെ ജനത തിരിച്ചുവരുമെന്ന് യെച്ചൂരി; അവര്‍ തെറ്റ് തിരുത്തുക തന്നെ ചെയ്യും; സംഘപരിവാര്‍ ആക്രമണങ്ങളെ ബഹുജനങ്ങളെ അണിനിരത്തി നേരിടും

അഗര്‍ത്തല: തെരഞ്ഞെടുപ്പു വിജയത്തിന്റെ മറവില്‍ ബിജെപി-ആര്‍എസ്എസ് സംഘം നടത്തുന്ന ആക്രമണങ്ങളെ ബഹുജനങ്ങളെ അണിനിരത്തി നേരിടുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

ത്രിപുരയുടെ വിവിധ ഭാഗങ്ങളില്‍ ബിജെപി-ആര്‍എസ്എസ് ആക്രമണങ്ങളുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യെച്ചൂരി.

ആക്രമണങ്ങളെ അതിജീവിച്ച് ത്രിപുരയിലെ ജനത തിരിച്ചുവരും. തങ്ങള്‍ക്കുണ്ടായ തെറ്റ് ത്രിപുര തിരുത്തുക തന്നെ ചെയ്യുമെന്നും യെച്ചൂരി പറഞ്ഞു.

ബിജെപി ആക്രമണത്തിനിരയായ പ്രവര്‍ത്തകരെയും നശിപ്പിച്ച വിവിധ ഓഫീസുകളും യെച്ചൂരി സന്ദര്‍ശിച്ചു. ബിജെപിയുടെ നിരന്തര ആക്രമണങ്ങളെ തുടര്‍ന്ന് അരക്ഷിതാവസ്ഥയിലായ ജനങ്ങള്‍ക്ക് യെച്ചൂരിയുടെ സന്ദര്‍ശനം ആശ്വാസമേകി.

പശ്ചിമ ത്രിപുരയിലെ ബര്‍ക്കത്തല്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ്, ബര്‍ക്കത്തല്‍ ബസാര്‍, സിംന മണ്ഡലത്തിലെ മോഹന്‍പുര്‍ പാര്‍ടി ഓഫീസുകളും വീടുകളും യെച്ചൂരി സന്ദര്‍ശിച്ചു. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പ്രവര്‍ത്തകരെ ആശ്വസിപ്പിച്ചു.

അതേസമയം, അധികാരമേറ്റശേഷവും ബിജെപി ത്രിപുരയില്‍ ആക്രമണം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News