ഭൂരിഭാഗം പുരുഷന്‍മാരും പറഞ്ഞത്, ‘ഈ സിനിമ ഭാര്യമാരെ കാണിക്കരുത്’; കുഞ്ചാക്കോ ബോബന്‍ ചിത്രത്തെക്കുറിച്ച് സംവിധായകന്‍ പറയുന്നു

കുഞ്ചാക്കോ ബോബന്‍ നായകവേഷത്തിലെത്തിയ രാമന്റെ ഏദന്‍തോട്ടം സിനിമയെക്കുറിച്ച് സംവിധായകന്‍ രഞ്ജിത് ശങ്കറിന്റെ തുറന്നുപറച്ചില്‍.

രഞ്ജിത് ശങ്കറിന്റെ വാക്കുകള്‍:

”എനിക്ക് പരിചയമുള്ള ഒരുപാട് കുടുംബങ്ങളിലെ സ്ത്രീകളുടെ പ്രതിനിധിയാണ് സിനിമയിലെ മാലിനി. മാലിനിയുടെ ഭര്‍ത്താവ് എല്‍വിസ് എന്റെയുള്ളില്‍ തന്നെയുള്ള മറ്റൊരാളാണ്.”

”ഭൂരിഭാഗം ഭര്‍ത്താക്കന്മാരിലും രാമനും എല്‍വിസുമുണ്ട്. ഭാര്യയുടെ അടുത്ത് അവര്‍ എല്‍വിസും മറ്റുസ്ത്രീകളെ കാണുമ്പോള്‍ അവര്‍ രാമനും ആകുന്നു.”

”രാമന്റെ ഏദന്‍തോട്ടം കണ്ട ഭൂരിപക്ഷം പുരുഷന്മാരും പറഞ്ഞത്, ഒരിക്കലും ഈ സിനിമ വീട്ടിലുള്ള ഭാര്യമാരെ കാണിക്കരുതെന്നാണ്. കുടുംബബന്ധങ്ങളിലെ തീവ്രതയും കെട്ടുറപ്പുമുള്ള സിനിമകള്‍ ചെയ്യാനാണ് എനിക്കേറ്റവുമിഷ്ടം.”

”എന്റെ വ്യക്തി ജീവിതവുമായി ഏറ്റവും അടുത്തു നില്‍ക്കുന്ന കഥാപാത്രമാണ് രാമന്റെ ഏദന്‍തോട്ടത്തിലെ ചാക്കോച്ചന്‍ അവതരിപ്പിച്ച കഥാപാത്രം. എന്റെ ഭാര്യയോടും അമ്മയോടും പോലും അതിരുകവിഞ്ഞ അടുപ്പം ഞാന്‍ കാണിക്കാറില്ല. ഒരു വ്യക്തിയോട് അമിതമായി അടുക്കുന്നതില്‍ ഒരുപാട് അപകടം പതിയിരിപ്പുണ്ട്.”-രഞ്ജിത് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News