പൂരപ്രേമികളുടെ പ്രിയപ്പെട്ട ഗജവീരന്‍ ചരിഞ്ഞു

തൃശൂര്‍: പൂരപ്രേമികളുടെ പ്രിയപ്പെട്ട ഗജവീരന്‍ തിരുവമ്പാടി ശിവസുന്ദര്‍ തൃശൂരില്‍ ചരിഞ്ഞു.

എരണ്ടക്കെട്ട് ബാധിച്ച് 67 ദിവസമായി ചികില്‍സയിലായിരുന്നു. പതിനഞ്ചു വര്‍ഷമായി തൃശൂര്‍ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന്റെ തിടമ്പേറ്റിയിരുന്നു. വ്യവസായി ടി.എ.സുന്ദര്‍ മേനോന്‍ 2003ലാണ് ആനയെ തിരുവമ്പാടി ക്ഷേത്രത്തില്‍ നടയിരുത്തിയത്.

പൂക്കോടന്‍ ശിവന്‍ എന്നായിരുന്നു ആദ്യ പേര്. നടയിരുത്തിയപ്പോള്‍ തിരുവമ്പാടി ശിവസുന്ദര്‍ ആയി. ലക്ഷണമൊത്ത ആനയായിരുന്നു. പൂര പറമ്പിലെ തലയെടുപ്പുള്ള ഗജകേസരി.

നിരവധി ആരാധകരുണ്ട് തിരുവമ്പാടി ശിവസുന്ദറിന്. ഇന്നു പുലര്‍ച്ചെ മൂന്നിനായിരുന്നു ആന ചരിഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ആനയെ കോടനാട് കൊണ്ടുപോയി സംസ്‌ക്കരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News