എന്ത് വെല്ലുവിളി ഉണ്ടായാലും ത്രിപുരയില്‍ സിപിഐഎം തിരിച്ചു വരുമെന്ന് കാരാട്ട്; തിരിച്ചടിയായത് ഇടതു വിരുദ്ധ വോട്ടുകളുടെ ഏകീകരണവും പണാധിപത്യവും

തിരുവനന്തപുരം: രാഷ്ട്രീയ പ്രത്യയശാസ്ത്ര പോരാട്ടങ്ങള്‍ക്ക് പുതിയ ദിശാബോധം വേണം എന്നാണ് ത്രിപുര നല്‍കുന്ന പാഠമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.

ഇടതു വിരുദ്ധ വോട്ടുകളുടെ ഏകീകരണവും പണധിപത്യവുമാണ് ത്രിപുരയില്‍ തിരിച്ചടിയായതെന്നും എന്ത് വെല്ലുവിളി ഉണ്ടായാലും പാര്‍ട്ടി തിരിച്ചു വരുമെന്നും കാരാട്ട് പറഞ്ഞു.

രാജ്യത്തെ ജനങ്ങളിലേക്ക് ബിജെപിയുടെ നവലിബറല്‍ നയങ്ങളും ഹിന്ദുത്വ അജണ്ടയും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. അതുകൊണ്ട് തന്നെ ബിജെപിയെ ജനങ്ങളുടെ മുഖ്യശത്രുവായി കാണേണ്ടതുണ്ട്. അതിനാല്‍ ബിജെപിക്കെതിരായുളള രാഷ്ട്രീയ നയങ്ങള്‍ പാര്‍ട്ടികോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുമെന്നും കാരാട്ട് പറഞ്ഞു.

കോണ്‍ഗ്രസിലെ ബൂത്ത് തലം മുതലുള്ളവര്‍ ബിജെപിയിലേക്ക് പോകുകയാണ്. കോണ്‍ഗ്രസിന്റെ ഈ നിലപാട് കഴിഞ്ഞ ഒരുവര്‍ഷംകൊണ്ട് ത്രിപുരയില്‍ സിപിഐഎമ്മിന് തിരിച്ചടിയായെന്നും കാരാട്ട് പറഞ്ഞു.

തിരുവനന്തപുരം ഇഎംഎസ് അക്കാദമിയില്‍ ജനാധിപത്യരാഷ്ട്രീയം സമകാലീന ഇന്ത്യയില്‍ എന്ന വിഷയത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here