പ്രസിഡന്റ് കാലപരിധി; നിയമം ഭേദഗതി ചെയ്ത് ചൈന

ചൈനയില്‍ പ്രസിഡന്റ് പദത്തിന് കാലപരിധി നിശ്ചയിക്കുന്ന നിയമം ഭേദഗതി ചെയ്തു.

രണ്ടുതവണയില്‍ കൂടുതല്‍ ഒരാള്‍ പ്രസിഡന്റ് പദവിയില്‍ തുടരാന്‍ പാടില്ലെന്ന ഭരണഘടനാ നിബന്ധനയാണ് എടുത്തുമാറ്റിയത്. ചൈനീസ് പാര്‍ലമെന്റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ സമ്മേളനത്തിലാണ് സുപ്രധാന നിയമ ഭേദഗതി.

2013ല്‍ പ്രസിഡന്റായ ഷി ജിന്‍ പിങിന്റെ ആദ്യ ടേം പൂര്‍ത്തിയാകുന്ന ഘട്ടത്തില്‍ കൂടിയാണ് പുതിയ തീരുമാനം. പ്രസിഡന്റ് സ്ഥാനത്തിന് കാലപരിധി അവസാനിപ്പിക്കുന്നതോടെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അമരക്കാരനും ചൈനയുടെ പ്രസിഡന്റുമായ ഷി ജിന്‍ പിങ് തുടരാനുള്ള സാഹചര്യമാണ് നിലവിലുളളത്.

മാവോ സേ തൂങിനും ഡെങ് സിയാവോ പിങിനും ശേഷം ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണഘടനയില്‍ ഉള്‍പ്പെടുത്തപ്പെട്ട തത്വങ്ങള്‍ക്ക് രൂപം നല്‍കാനായ കമ്മ്യൂണിസ്റ്റ് നേതാവുകൂടിയാണ് ഷീ ജിന്‍ പിങ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here