ശ്രീദേവിയുടെ മരണ സമയത്ത് ദുബായില്‍ ഒപ്പമുണ്ടായിരുന്ന ശ്രീലതയുടെ നിശബ്ദതയ്ക്ക് പിന്നിലെന്ത്

ബോളീവുഡിന്റെ സ്വപ്‌ന സുന്ദരി ലേഡിസൂപ്പര്‍സ്റ്റാര്‍ ശ്രീവിദ്യയുടെ മരണത്തിന്റെ ഞെട്ടലില്‍ നിന്നും സിനിമാലോകം മാറി വരുന്നതേയുള്ളൂ. ഏറെ കഥകളാണ് ശ്രീദേവിയുടെ മരണത്തിന് ശേഷം പുറത്തു വന്നത്. ഭര്‍ത്താവ് ബോണിക്കപൂറുമായി ബന്ധപ്പെട്ടും, അല്ലാതെയും നിരവധി കഥകള്‍.

ശസ്ത്രക്രിയയുടെ ഫലമെന്നും മുങ്ങിമരണമാണെന്നും ഹൃദയ സംബന്ധമായ അസുഖങ്ങളെന്നുമെല്ലാം വാര്‍ത്ത വന്നു. ഈ വിഷയത്തില്‍ ശ്രീദേവിയുടെ കുടുംബത്തിനുള്ളില്‍ നിന്നും പുറത്ത് സുഹൃദ് വലയത്തിനുള്ളില്‍ നിന്നും നിരവധിപ്പേര്‍ പ്രതികരണവുമായി എത്തി.

എന്നാല്‍ ഇതുവരെ പ്രതികരിക്കാത്ത ഒരാള്‍ അവരുടെ കുടുംബത്തിന് ഉള്ളില്‍ നിന്നും തന്നെയുണ്ട്. അത് അവരുടെ സഹോദരി ശ്രീലതയാണ്,
മരണസമയത്ത് ദുബായില്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദുബായില്‍ പോയതായിരുന്നു ശ്രീദേവി. ഈ സമയത്ത് അവിടെ ഒപ്പമുണ്ടായിരുന്ന ആളായിരുന്നു ശ്രീദേവിയുടെ സഹോദരി ശ്രീലത.

നടിയുടെ പ്രിയപ്പെട്ട സഹോദരി ശ്രീലതയുടെ നിശബ്ദത ശ്രദ്ധിക്കപ്പെടുകയാണ്. അന്ന് മരിക്കുന്നതിന് ഏതാനും സമയങ്ങള്‍ക്ക് മുന്‍പ് ശ്രീദേവിക്കൊപ്പം സമയം ചെലവിട്ട വ്യക്തികളില്‍ ശ്രീലതയും ഉണ്ടായിരുന്നു.

സഹോദരിയുടെ മരണത്തെക്കുറിച്ച് പുറത്ത് സംസാരിക്കരുതെന്ന് ശ്രീലതയ്ക്ക് അധികൃതര്‍ കടുത്ത നിര്‍ദ്ദേശം നല്‍കിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ശ്രീദേവിയും ശ്രീലതയും തമ്മില്‍ കടുത്ത ആത്മബന്ധമുണ്ടായിരുന്നെങ്കിലും സ്വത്ത് തര്‍ക്കം ഇരുവരെയും അകറ്റുകയായിരുന്നു.
എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിച്ചു, മരണ സമയത്ത് ദുബായില്‍ ഉണ്ടായിരുന്നെങ്കതിലും ഇതുവരെ യും ശ്രീലത ഒന്നും പ്രതികരിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News