ഇത് സൂപ്പര്‍; പുതിയ ഫീച്ചറുമായി ഫെയ്‌സ്ബുക്ക് മെസ്സഞ്ചര്‍

പുതിയ കിടിലന്‍ ഫീച്ചറുമായി ഫെയ്സ്ബുക്ക് മെസ്സഞ്ചര്‍ ലൈറ്റ്. നിലവിന്‍ വോയ്സ് കോള്‍ സൗകര്യം മാത്രമുള്ള മെസ്സഞ്ചര്‍ ലൈറ്റ് ആപ്ലിക്കേഷനില്‍ വീഡിയോ കോളിങ് ഫീച്ചറും എത്തി. ഓഡിയോ കോള്‍ വീഡിയോ കോളിലേക്ക് സ്വിച്ച് ചെയ്യാനുള്ള സൗകര്യവും ഇതിന്‍റെ ഭാഗമായുണ്ട്.

പുതിയ ഫീച്ചറിന്‍റെ മറ്റൊരു പ്രത്യേകത സ്‌റ്റോറേജ്, റാം സൗകര്യങ്ങള്‍ കുറവുള്ള ഫോണുകളിലും ഇന്റനെറ്റ് വേഗത കുറവുള്ളയിടങ്ങളിലും സുഗമമായി പ്രവര്‍ത്തിക്കുമെന്നതാണ്.

ഫീച്ചറിനായി വലതുഭാഗത്ത് മുകളില്‍ പുതിയ വീഡിയോ ബട്ടണ്‍ സൗകര്യം ഓരുക്കിയിട്ടുണ്ട്. വീഡിയോ കോള്‍ ചെയ്യുന്നതിനായി കോള്‍ ചെയ്യേണ്ട ആളുടെ ചാറ്റ് വിന്‍ഡോ തുറന്നതിന് ശേഷം വലതുഭാഗത്ത് മുകളിലുള്ള വീഡിയോകോള്‍ ബട്ടണ്‍ തിരഞ്ഞെടുത്താല്‍ മതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News