പീഡനക്കേസ് പ്രതിക്ക് കെ സുധാകരന്റെ സംരക്ഷണം; കെപിസിസി നിലപാട് വ്യക്തമാക്കണമെന്ന് പി ജയരാജന്‍

കണ്ണൂര്‍: പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ കെ സുധാകരന്‍ സംരക്ഷിക്കുന്നു എന്ന വെളിപ്പെടുത്തലില്‍ കെപിസിസി നിലപാട് വ്യക്തമാക്കണമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍.

ജീര്‍ണിച്ച രാഷ്ട്രീയമാണ് സുധാകരന്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. കൂടെ നില്‍ക്കുന്ന ഏതു ക്രിമിനലിനെയും സംരക്ഷിക്കും എന്നതാണ് കെ സുധാകരന്റെ നയം. ഇവിടെ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയും പീഡനം നടത്തിയയാളും യൂത്ത് കോണ്‍ഗ്രസ് നേതാക്കളായിരുന്നു.

ആ പെണ്‍കുട്ടിയാണ് പ്രതിയെ സുധാകരന്‍ സംരക്ഷിക്കുന്നു എന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും പി ജയരാജന്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് ചെറുപുഴ മണ്ഡലം മുന്‍ പ്രസിഡന്റ് മിഥിലാജ് പീഡിപ്പിച്ച പെണ്‍കുട്ടി കഴിഞ്ഞ ദിവസം പീപ്പിള്‍ ടിവിയിലൂടെയാണ് സുധാകരനെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്.

കേസില്‍ നിന്നും പിന്മാറണം എന്ന് ആവശ്യപ്പെട്ടു സുധാകരന്‍ ഭീഷണിപ്പെടുത്തുന്നു എന്നായിരുന്നു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. കേസില്‍ നിന്നും രക്ഷപെടാന്‍ സുധാകരന്‍ ആണ് മിഥിലാജിനെ ഗള്‍ഫിലേക്ക് കടത്തിയാതെന്നും പെണ്‍കുട്ടി ആരോപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News