കണ്ണൂരില്‍ എസ്എഫ്‌ഐ നേതാവിനെ ആര്‍എസ്എസ്സുകാരന്‍ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം: ആക്രമണ ദൃശ്യങ്ങള്‍ പൊലീസിന്; അന്വേഷണം ഊര്‍ജ്ജിതം

കണ്ണൂര്‍: തളിപ്പറമ്പില്‍ എസ്എഫ് ഐ നേതാവിന് നേരെ ആര്‍എസ്എസ്സിന്റെ വധശ്രമം.എസ് എഫ് ഐ നേതാവ് എന്‍ വി കിരണിനാണ് കുത്തേറ്റത്. തൃച്ചംബരം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇന്ന് പുലര്‍ച്ചയാണ് ആര്‍ എസ് എസ് സംഘം ആക്രമണം നടത്തിയത്.

മത നിരപേക്ഷഐക്യവും സമാധാന അന്തരീക്ഷവും തകര്‍ക്കാനുള്ള ശ്രമമാണ് ക്ഷേത്ര പരിസരത്തെ ആക്രമണമെന്ന് സി പി ഐ എം ആരോപിച്ചു. ആര്‍ എസ് എസ്സിന്റെ സജീവ പ്രവര്‍ത്തകരായ രാജേഷ് ,ജയന്‍,പി അക്ഷയ്,പി അജേഷ് എന്നിവരുടെ നേത്യത്വത്തിലാണ് കിരണിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

വയറിനു കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ കിരണിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആക്രമണത്തില്‍ പരിക്കേറ്റ എസ് എഫ് ഐ പ്രവര്‍ത്തകരായ അര്‍ജുന്‍ അശ്വന്ത്,ധീരജ് എന്നിവരെ തളിപ്പറമ്പ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ക്ഷേത്ര പരിസരത്തു സ്ഥാപിച്ച സി സി ടി വി ക്യാമറയില്‍ നിന്നും ആക്രമണ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. നാല് പ്രതികളെ തളിപ്പറമ്പ ഡി വൈ എസ് പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.ആക്രമണം നടത്തിയ സംഘത്തിലുള്ളവര്‍ സ്ഥിരം ക്രിമിനലുകള്‍ ആണെന്ന് തളിപ്പറമ്പ പോലീസ് വ്യക്തമാക്കി.

പരിയാരം മെഡിക്കല്‍ കോളേജില്‍ കഴിയുന്ന കിരണിനെ സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ഗോവിന്ദന്‍,സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രെട്ടറി പി ജയരാജന്‍,സംസ്ഥാന കമ്മിറ്റി അംഗം വി ശിവദാസന്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.മത നിരപേക്ഷ ഐക്യവും സമാധാന അന്തരീക്ഷവും തകര്‍ക്കാനുമുള്ള ശ്രമമാണ് ആര്‍ എസ് സിന്റേത് എന്ന് സി പി ഐ എം നേതാക്കള്‍ പറഞ്ഞു.

പഴയങ്ങാടി താവത്തെ ബാറില്‍ ജീവനക്കാരെ ആക്രമിച്ച് പണം തട്ടിയതിന് ശേഷമാണ് തൃച്ചംബരത് എത്തിയതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി.ബാര്‍ ജീവനക്കാരെ അക്രമിക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.ബാര്‍ ജീവനക്കാരെ അക്രമിച്ചതിനു കണ്ണപുരം പോലീസ് കേസ് എടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News