ബിജെപി രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; തുഷാര്‍ വെള്ളാപ്പള്ളിയെ തഴഞ്ഞു; വി. മരളീധരന്‍ സ്ഥാനാര്‍ഥിയാകും

രാജ്യസഭയിലേക്കു മത്സരിക്കുന്ന 18 പേരുടെ പട്ടിക ബിജെപി പുറത്തു വിട്ടു. ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം വി.മരളീധരന്‍ രാജ്യസഭാ സ്ഥാനാര്‍ഥിയാകും. രാജീവ് ചന്ദ്രശേഖര്‍ കര്‍ണാടകയില്‍ നിന്നും വീണ്ടും സ്ഥാനാര്‍ഥിയാകും .

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 18 പേരടങ്ങുന്ന പട്ടികയാണ് ബിജെപി പുറത്തിറക്കിയത്. വി മരളീധരന്‍ മഹാരാഷ്ട്രയില്‍ നിന്നാണ് രാജ്യസഭയിലേക്ക് മത്സരിക്കുക.

കേരളത്തില്‍ എന്‍ഡി എയുടെ ഘടക കക്ഷിയായ ബിഡിജെഎസിനെ ബിജെപി തഴഞ്ഞു.പാര്‍ട്ടി നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നിഷേധിച്ചു. തുഷാറിന് സീറ്റു നല്‍കുന്നതിന് ബിജെപി സംസ്ഥാന ഘടകത്തില്‍നിന്നും നേരത്തെ കടുത്ത എതിര്‍പ്പുണ്ടായിരുന്നു.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ പോലും അവഗണിച്ച് പദവികള്‍ വീതം വയ്ക്കുന്നതിനെതിരെ ഒരു വിഭാഗം നേതാക്കള്‍ കേന്ദ്രനേതൃത്വത്തിനു പരാതിയും നല്‍കി. വാഗ്ദാനം ചെയ്ത പദവികള്‍ നല്‍കിയില്ലെങ്കില്‍ മുന്നണിവിടുമെന്ന് ബിഡിജെഎസും മുന്നറിയിപ്പു നല്‍കിയിരുന്നു. ഒടുവില്‍ സംസ്ഥാന നേത്യത്വത്തിന് വഴങ്ങി ബിഡിജെഎസ്സിന് സീറ്റ് നിഷേധിക്കുകയായിരുന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News